Home Featured എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷ തീയതി പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷ തീയതി പ്രഖ്യാപിച്ചു

by admin

കർണാടകയിലെ എസ്.എസ്.എല്‍.സി, പി.യു.സി ഫൈനല്‍ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മാർച്ച്‌ ഒന്നു മുതല്‍ 19 വരെ പി.യു.സി ഫൈനല്‍ പരീക്ഷയും മാർച്ച്‌ 20 മുതല്‍ ഏപ്രില്‍ രണ്ടുവരെ എസ്.എസ്.എല്‍.സി പരീക്ഷയും നടക്കും.ടൈംടേബ്ള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ പരീക്ഷ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ്: kseab.karnataka.gov.in

കീറി ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നല്‍കണമെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ബേക്കറി അടിച്ചുതകര്‍ത്തു; നാല് ലക്ഷം രൂപയുടെ നാശനഷ്ടം; 56കാരൻ അറസ്റ്റില്‍

തൃശൂർ വരന്തരപ്പിള്ളിയില്‍ കീറി ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നല്‍കണമെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ബേക്കറി അടിച്ചുതകർത്ത ആള്‍ അറസ്റ്റില്‍.വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശി ഇല്ലിക്കല്‍ വീട്ടില്‍ ജോയി(56)യാണ് അറസ്റ്റിലായത്. പൗണ്ട് സെന്ററില്‍ പ്രവർത്തിക്കുന്ന ശങ്കര സ്‌നാക്‌സ് എന്ന കടയിലാണ് ആക്രമണം നടത്തിയത്.ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. 70 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ വാങ്ങിയത്. ഇതിനായി നല്‍കിയ നോട്ടുകളില്‍ ഉണ്ടായിരുന്ന 50 രൂപ നോട്ട് കീറി ഒട്ടിച്ച നിലയിലായിരുന്നു. ഈ രൂപ എടുക്കില്ലെന്നും മാറ്റി നല്‍കണമെന്നും കടയുടമ പറഞ്ഞതോടെ കുറച്ചുകഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വാങ്ങിയ സാധനങ്ങള്‍ എടുക്കാതെ ഇയാള്‍ മടങ്ങുകയായിരുന്നു.

പിന്നീട് രണ്ടുമണിക്കൂറിന് ശേഷം മദ്യലഹരിയില്‍ എത്തിയ ഇയാള്‍ കടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ചില്ല് അലമാരകള്‍ തകർക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ കടയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കടയുടമ മണ്ണുത്തി സ്വദേശി വിനോദ് കുമാറിന്റെ പരാതിയിലാണ് വരന്തരപ്പിള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group