Home Uncategorized എസ് എസ് എഫ് കർണാടക സംസ്ഥാന സമ്മേളനവും സംവിധാൻ യാത്രാ സമാപനവും ഇന്ന് ബെംഗളൂരുവിൽ

എസ് എസ് എഫ് കർണാടക സംസ്ഥാന സമ്മേളനവും സംവിധാൻ യാത്രാ സമാപനവും ഇന്ന് ബെംഗളൂരുവിൽ

by admin

ബെംഗളൂരു: ‘നമ്മൾ ഇന്ത്യൻ ജനത’ എന്നപ്രമേയത്തിലുള്ള എസ് എസ് എഫ് കർണാടക സംസ്ഥാന ഗോൾഡൻ ഫിഫ്റ്റി സമ്മേളനവും സംവിധാൻ യാത്രയുടെ സമാപനവും ഇന്ന് ബംഗളൂരുവിൽ. ജമ്മു കാശ്മീരിൽ നിന്ന് ആരംഭിച്ച സംവിധാൻ യാത്ര 22 സംസ്ഥാനങ്ങളിൽ പ്രയാണം നടത്തിയാണ് ബെംഗളൂരുവിൽ സമാപിക്കുന്നത്. യാത്ര ഇന്നലെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയാണ് ഇന്ന് ബംഗളൂരുവിൽ എത്തിയത്.

ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കർണാടക സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ക്യാമ്പിൽ ഏഴായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് മൂന്ന് വരെയുള്ള വിവിധ സെഷനുകളിൽ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ, ഡോ. അബുദുൽ ഹകീം അസ്ഹരി, തലക്കാടു ചിക്കരൻജെ ഗൗഡ, എസ് പി ഹംസ സഖാഫി, എച്ച് ഐ ഇബ്റാഹീം മദനി, ജി എം സഖാഫി, എൻ കെ എം ശാഫി സഅദി, അബൂബക്കർ, ഹമീദ് ബജ്പെ തുടങ്ങിയവർ സംസാരിക്കും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. മാണി അബ്ദുൽ ഹമീദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ശൈഖ് അബൂബക്കർ അഹ്മദ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ എം ശിവകുമാർ, ഫസൽ കോയമ്മ തങ്ങൾ കൂറത്ത്, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹീം ഖലീൽ അൽ ബുഖാരി, സ്പീക്കർ യു ടി ഖാദർ, അഭ്യന്തര മന്ത്രി പരമേശ്വര, വഖ്ഫ് മന്ത്രി സമീർ അഹ്മദ്, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ടി എൻ പ്രതാപൻ എം പി, കർണാടക മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ റസ്വി, വഖ്ഫ് ബോർഡ് പ്രസിഡന്റ് അൻവർ ചിത്രദുർഗ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group