കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മലയാളി താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി
ഈ തീരുമാനം എന്റേത് മാത്രമാണ്. എനിക്ക് സന്തോഷം നല്കുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു -ശ്രീശാന്ത് പറഞ്ഞു.
27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിലും പങ്കാളിയായ താരമാണ് ശ്രീശാന്ത്. 2013 മെയ് 16ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഇത് ശ്രീശാന്തിന്റെ കരിയറിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.