Home Featured തസ്ലീമ വിളിച്ചു, കഞ്ചാവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു’; ഞാന്‍ ഞെട്ടിപ്പോയി’; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

തസ്ലീമ വിളിച്ചു, കഞ്ചാവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു’; ഞാന്‍ ഞെട്ടിപ്പോയി’; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

by admin

ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍.ഈ മാസം ആദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും എക്‌സൈസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരി മരുന്ന് വിതരണം നല്‍കിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരകാണം എന്ന് അറിയിച്ച്‌ കൊണ്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടിയുള്ള ശ്രീനാഥ് ഭാസിയുടെ നീക്കം. കേസില്‍ തന്നെ പ്രതിയാക്കും എന്നും അറസ്റ്റ് ചെയ്യുമെന്ന് പേടിയുണ്ടെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഭാസി പറഞ്ഞിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ കോഴിക്കോട് വെച്ച്‌ നടന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന് ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി തസ്‌ലിമ വന്നു കണ്ടിരുന്നു എന്ന് ശ്രീനാഥ് ഭാസിയുടെ പറയുന്നു. മറ്റൊരു സുഹൃത്ത് വഴിയാണ് എത്തിയത് എന്നും ഫാന്‍ ആണെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത് എന്നും ഭാസി പറയുന്നു. അന്ന് തന്നെ യുവതി തന്റെ നമ്ബറും വാങ്ങിയിരുന്നു.

പിന്നീട് ഏപ്രില്‍ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്ന് ചോദിച്ച്‌ തന്നെ വിളിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ ഫോണ്‍ കോള്‍ എങ്കിലും കളിയാക്കുകയാണ് എന്നു കരുതി ഫോണ്‍ വെച്ചു എന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു. പിന്നാലെ ആവശ്യമുള്ളത് ചെയ്തുകൊടുക്കണം എന്ന രീതിയില്‍ മെസജ് വന്നു എന്നും കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് തിരിച്ച്‌ സന്ദേശം അയച്ചു എന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്.തസ്‌ലിമ തനിക്ക് അയച്ച മറ്റു മെസജുകള്‍ക്കൊന്നും മറുപടി അയച്ചിട്ടില്ല എന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ‘ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുള്ള ആളല്ല ഞാന്‍.

നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ എറണാകുളത്ത് വെച്ച്‌ നടക്കുകയാണ്. അറസ്റ്റിലായാല്‍ ഷൂട്ടിംഗിനെ ബാധിക്കും. മാത്രമല്ല തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്.അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ താര്യം വ്യക്തമാക്കുന്നു. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും താരം പറയുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. ശ്രീനാഥ് ഭാസിയുടെ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും എന്നാണ് വിവരം.

അതേസമയം ശ്രീനാഥ് ഭാസിയുമായി തസ്‌ലിമയ്ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. തസ്ലിമയുടെ ഫോണില്‍ ഇതിനുള്ള തെളിവുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.വിദേശത്ത് നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് തസ്ലിമ സിനിമാക്കര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു എന്നാണ് സൂചന.

ആലപ്പുഴയില്‍ വിതരണക്കാര്‍ക്ക് നല്‍കാന്‍ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലാകുന്നത്. എക്സൈസ് സംഘധം ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പമുണ്ടായിരുന്നു. തായ്ലാന്‍ഡില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത് എന്നാണ് വിവരം. തായ്‌ലാന്‍ഡില്‍ നിയമവിധേയമാണ് ഇത്. എം ഡി എം എയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ് എന്നാണ് പറയപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group