Home Featured ടിക് ടോക്കില്‍ വൈറലാവാൻ സ്പൈസി ചിപ്പ് ചലഞ്ച്; പങ്കെടുത്ത 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ടിക് ടോക്കില്‍ വൈറലാവാൻ സ്പൈസി ചിപ്പ് ചലഞ്ച്; പങ്കെടുത്ത 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

by admin

ന്യൂയോർക്ക്: സ്പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെൻഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്പൈസി ചലഞ്ചില്‍ പങ്കെടുത്തത്.

“വണ്‍ ചിപ്പ് ചലഞ്ചില്‍” പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഹാരിസ് വോലോബ വണ്‍ ചിപ്പ് ചലഞ്ചില്‍ പങ്കെടുക്കുകയായിരുന്നു. ഹാരിസ് സ്‌കൂളില്‍ വച്ച്‌ അമിതമായി എരിവുള്ള പാക്വി ചിപ്പ് കഴിക്കുകയും അതിന് ശേഷം പെട്ടെന്ന് വയറുവേദന ഉണ്ടായെന്നും അമ്മ വ്യക്തമാക്കിയിരുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് വീട്ടുകാർ കൂട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് ബാസ്‌ക്കറ്റ്‌ബോള്‍ കളിയ്ക്കാനായി പോകുമ്ബോള്‍ ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ മരണകാരണം പുറത്തുവരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മുളക്പൊടി അമിതമായി ശരീരത്തില്‍ എത്തിയതാണ് ഹൃദയ സ്തംഭനത്തിന് കാരണമെന്നാണ് വ്യക്തമാവുന്നത്.

ക്യാപ്‌സൈസിൻ എന്ന മുളകുപൊടി വലിയ അളവില്‍ കഴിച്ചതിനെ തുടർന്നാണ് ഹാരിസ് ഹൃദയസ്തംഭനം മൂലം മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഹാരിസിന് ഹൃദയ സംബന്ധമായ മറ്റൊരു രോഗവും ഉണ്ടായിരുന്നു. ഇതും ഗുരുതരാവസ്ഥയ്ക്ക് കാരണമായി. അതേസമയം, സംഭവത്തിന് ശേഷം പാക്വി ഉല്‍പ്പന്നം നിർമാതാക്കള്‍ കടകളില്‍ നിന്ന് നീക്കം ചെയ്തു. പാക്വി ചിപ്പ് കഴിക്കുന്നത് പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ചിപ്പ് കമ്ബനി തന്നെ അതിൻ്റെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റില്‍ പറയുന്നു. ആളുകള്‍ക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന ഓക്കാനം എന്നിവ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണമെന്നും ഇത് ഉപദേശിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group