വിമാനത്തിന്റെ ശുചിമുറിയുടെ ലോക്ക് പണിമുടക്കി, വിമാനയാത്രക്കാരൻ ഇടുങ്ങിയ ശുചിമുറിയില്‍ ചിലവഴിച്ചത് 1.40 മണിക്കൂര്‍ നേരം.
മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലെ യാത്രികനാണ് ദുരനുഭവം ഉണ്ടായത്. വിമാനം മുംബൈയില്‍ നിന്നും ടേക്ക്‌ഓഫ് ചെയ്ത് ആകാശത്തെത്തിയപ്പോള്‍ ശുചിമുറിയില്‍ പ്രവേശിക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ചതിന് ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്ബോഴാണ് യാത്രക്കാരൻ താൻ ലോക്കായി പോയിയെന്ന് മനസ്സിലാകുന്നത്.
ഇന്നലെ ജനുവരി 16 ചൊവ്വാഴ്ച മുംബൈ-ബെംഗളൂരു സ്പൈസ്ജെറ്റിന്റെ എസ് ജി 268 വിമാനത്തിലാണ് സംഭവം നടക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് മുംബൈയില്‍ നിന്നുമെടുക്കന്ന വിമാനം 3.40 ഓടെയാണ് ബെംഗളൂരുവില്‍ എത്തിച്ചേരുക. വിമാനം ലാൻഡ് ചെയ്യുന്ന സമയത്തും യാത്രികന് ആ ഇടുങ്ങിയ മുറിയില്‍ ഇരിക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്. വിമാനം ബെംഗളൂരു കെപഗൌഡ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം യാത്രക്കാരനെ ശുചിമുറിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ വിമാനക്കമ്ബനി ഖേദം പ്രകടിപ്പിച്ചു. കൂടാതെ യാത്രക്കാരൻ യാത്രക്കൂലി മുഴുവനും തിരികെ നല്‍കുമെന്ന് സ്പൈസ്ജെറ്റ് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രയില്‍ ഉടനീളം ശുചിമുറിയില്‍ കുടുങ്ങി പോയ യാത്രികനെ ആശ്വാസപ്പെടുത്താൻ ക്രൂമെമ്ബര്‍ ശ്രമിച്ചിരുന്നു. ശുചിമുറിയില്‍ നിന്നും പുറത്തെടുത്ത യാത്രികന് ഉടൻ തന്ന വൈദ്യ ശുശ്രൂഷ നല്‍കിയെന്നും വിമാനക്കമ്ബനി അറിയിച്ചു.
ശുചിമുറിക്കുള്ളില്‍ യാത്രകനെ ആശ്വാസപ്പെടുത്താൻ വിമാനത്തിലെ ക്രൂ മെമ്ബര്‍മാര്‍ പേപ്പറില്‍ എഴുതിയാണ് സന്ദേശം കൈമാറിയത്. ക്രൂ മെമ്ബര്‍മാര്‍ കൈമാറിയ പേപ്പര്‍ സന്ദേശം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി (ചിത്രത്തിന്റെ ആധികാരികത ഇനിയും വ്യക്തമാകാനുണ്ട്). തങ്ങള്‍ ലോക്ക് തുറക്കാൻ ഒരുപാട് ശ്രമിച്ചു, പക്ഷെ അതേ സാധിക്കുന്നില്ല. പരിഭ്രാന്തിപെടേണ്ട വിമാനം ഉടൻ ലാൻഡ് ചെയ്യുമെന്നാണ് സന്ദേശത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കെ ഇന്ത്യയിലെ അധിശൈത്യത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങുന്നതും വൈകുന്നതും വാര്‍ത്തയില്‍ ഇടം പിടിക്കുന്നതിനിടെയാണ് സ്പൈസ്ജെറ്റിലെ സംഭവം നടക്കുന്നത്. ഇന്ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടാനിരുന്ന 53 വിമാനങ്ങളാണ് അധിശൈത്യത്തെ തുടര്‍ന്ന് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം വിമാനം വൈകിയതിന് തുടര്‍ന്ന് ഒരു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം 17 മണിക്കൂര്‍ വരെ വൈകിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.