കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വെ.തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) മുതല്‍ ബംഗളൂരു എസ്‌എംവി ടെർമിനല്‍ വരെയാണ് സർവീസ്. മുഴുവൻ എസി കമ്ബാർട്ടുമെന്റുകളുള്ള ഈ ട്രെയിൻ ഏപ്രില്‍ നാല് മുതല്‍ മേയ് അഞ്ച് വരെയാണ് സർവീസ് നടത്തുക.എല്ലാ വെള്ളിയാഴ്ചകളിലും എസ്‌എംവി ടെർമിനലില്‍ നിന്ന് രാത്രി പത്ത് മണിക്ക് യാത്ര ആരംഭിക്കും. പിറ്റേ ദിവസം ഉച്ചയോടെ തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനില്‍ എത്തും.
മടക്കയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആരംഭിക്കും. പിറ്റേ ദിവസം രാവിലെ എഴരയോടെ ട്രെയിൻ ബംഗളൂരുവിലെത്തും. വിഷു അവധിക്കാലത്ത് ബംഗളൂരുവിലേക്ക് സ്വകാര്യ ബസുകള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ ട്രെയിൻ സർവീസ് യാത്രക്കാർക്ക് ആശ്വാസമാകും.വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. കൃഷ്ണരാജപുരമാണ് ബംഗളൂരുവിനടത്തുള്ള സ്റ്റോപ്പ്.
കോഴിക്കോട് സ്കൂളില്‍ നിന്നും കാണാതായ 13കാരൻ പൂനെയില്‍ ചായ വില്‍ക്കാൻ പോകുമെന്ന് പറഞ്ഞിരുന്നതായി സഹപാഠി
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സഹപാഠി.പൂനെയില്‍ ചായവില്‍ക്കാന്‍ പോകുമെന്ന് കുട്ടി പറഞ്ഞിരുന്നതായി സഹപാഠി പറഞ്ഞു. നേരത്തെ കുട്ടി കന്യാകുമാരി- പുനെ എക്സ്പ്രസില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വേദവ്യാസ സ്കൂളില്‍ നിന്നാണ് ഈ മാസം 24 ന് ബീഹാർ സ്വദേശിയായ 13കാരൻ സൻസ്കാർ കുമാർ ഒളിച്ചോടിപ്പോയത്.
ഇതേ കുട്ടി നേരത്തെയും ക്ലാസില്‍ നിന്നും മുങ്ങിയിരുന്നെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്ബ് ബീഹാറിലെ ഗയയിലെ എൻട്രൻസ് കോഴ്സ് ക്ലാസില്‍ നിന്നാണ് കുട്ടി ചാടിപ്പോയത്. അന്ന് പിന്നീട് ഒരു ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അതിസാഹസികമായാണ് കഴിഞ്ഞയാഴ്ച കോഴിക്കോട്ടെ സ്കൂളില്‍ നിന്ന് ചാടിപ്പോയത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈല്‍ ഫോണ്‍ കയ്യില്‍ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളില്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാവിലെ 11 മണിയോടെ പാലക്കാട് സ്റ്റേഷന്‍ നാലാം നമ്ബര്‍ പ്ലാറ്റ് ഫോമിലും സ്റ്റേഷനിലെ വിശ്രമ കേന്ദ്രത്തിലും കുട്ടി എത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പുണെ, ജാർഖണ്ട് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ല.