ബെംഗളൂരു: സംസ്ഥാന വ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാടുകളിലേക്ക് മടങ്ങാൻ താത്പര്വമുള്ളവർക്കായി ദക്ഷിണ പശ്ചിമ റെയിൽവേ 20 സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തി.
കേരളത്തിൽ ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു
ബെംഗളൂരുവിൽ നിന്നും മുസാഫർപുർ, ഗുവാഹത്തി, ഹൗറ, അഗർത്തല, ഡൽഹി എന്നിവിടങ്ങളിലേക്കാണ് സർവീസ് അനുവദിച്ചത്. കർഫ്യൂ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ യശ്വന്തപുര, സിറ്റി റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയത്.