പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.ജനുവരി 18ന് (ഞായറാഴ്ച) കോട്ടയത്ത് നിന്ന് ബെംഗളൂരു കന്റോണ്‍മെന്റിലേക്കാണ് പ്രത്യേക എക്‌സ്പ്രസ് ട്രെയിൻ സർവീസ്.ട്രെയിൻ ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോട്ടയത്ത് നിന്ന് പുറപ്പെടും. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 3.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും. മടങ്ങിവരുന്ന സർവീസ് തിങ്കളാഴ്ച രാത്രി 10.20ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. പ്രത്യേക ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.