Home Featured ബെംഗളൂരു : ദീപാവലി ;കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു : ദീപാവലി ;കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

by admin

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച്കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. കൊച്ചുവേളി – എസ്.എം.വി.ടി. – കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ തീവണ്ടിയാണ് (06039/06040) പ്രഖ്യാപിച്ചത്.നവംബർ നാലിന് വൈകീട്ട് 6.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10.55-ന് എസ്.എം.വി.ടി. ബെംഗളൂരുവിലെത്തും. തിരിച്ച് അഞ്ചിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

മുസ്ലിം പുരുഷന്മാര്‍ക്ക് ഒരേസമയം 4 ഭാര്യമാര്‍ വരെയാകാം: ഹൈക്കോടതി

മുസ്ലിം വ്യക്തി നിയമങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍ അനുവദിക്കുന്നതിനാല്‍ മുസ്ലിം പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി.മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.അള്‍ജീരിയയില്‍ നിന്നുള്ള ഒരു യുവതിയുമായുള്ള തന്‍റെ മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഹര്‍ജിക്കാരന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചത്.

മൂന്നാം വിവാഹമായതിനാല്‍ അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ‌ഹര്‍ജിയിലെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര മാര്യേജ് ആക്‌ട് പ്രകാരം, ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ എന്നു ചൂണ്ടിക്കാട്ടിയാണ്, മുനിസിപ്പല്‍ അധികൃതര്‍ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചത്.

എന്നാല്‍ ഇത് “തികച്ചും തെറ്റിദ്ധാരണ” എന്ന് വിശേഷിപ്പിച്ച ബെഞ്ച് മുസ്ലിം വ്യക്തി നിയമം അനുസരിച്ച്‌ ഒരേസമയം 4 വിവാഹങ്ങള്‍ വരെ ആവാമെന്നും വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഇതു പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു .അതേസമയം, ഹർജിക്കാരന്‍റെ രണ്ടാം ഭാര്യയുമായുള്ള വിവാഹം ഇതേ അധികൃതര്‍ രണ്ടാം ഭാര്യയുമായി വിവാഹം രജിസ്റ്റർ ചെയ്തതായും കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group