ബെംഗളൂരു :സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ചും ഓണത്തോടനുബന്ധിച്ചും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടുവണ്ടികളാണ് അനുവദിച്ചത്.രണ്ടുവണ്ടികൾക്കുമായി ഇരുവശങ്ങളിലേക്കും ആകെ ഒൻപത് ട്രിപ്പുകളുണ്ട്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലും ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലും കേരളത്തിലേക്കുള്ള നിലവിലുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരുന്നു.
യാത്രാദുരിതത്തിന്റെ മുറവിളിയുയരുന്നതിനിടെയാണ് റെയിൽവേ മുൻകൂട്ടി പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചത്. രണ്ടുവണ്ടികളിലും ടിക്കറ്റ് റിസർവേഷൻ തുടങ്ങി.എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വണ്ടിക്ക്(06523/06524) ഇരുവശങ്ങളിലേക്കും ആറ് ട്രിപ്പുകൾ വീതമാണ് അനുവദിച്ചത്. 06523 നമ്പർ വണ്ടി ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 15 വരെയുള്ള എല്ലാ തിങ്കളാഴ്‌ചയും രാത്രി 7.25-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് ആരംഭിക്കും. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
06524 നമ്പർ വണ്ടി ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്‌ചകളിലും വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ചകളിൽ രാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിലെത്തിച്ചേരും.എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസാണ് (06547-06548) രണ്ടാമത്തെ വണ്ടി. ഇതിന് ഇരുവശത്തേക്കുമായി മൂന്ന് ട്രിപ്പുകളും അനുവദിച്ചു. 06547 നമ്പർ വണ്ടി എസ്എംവിടി ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ (ബുധനാഴ്‌ചകൾ) രാത്രി 7.25-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. 06548 നമ്പർ വണ്ടി ഓഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളിൽ (വ്യാഴാഴ്ചകൾ) വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.
കൃഷ്ണരാജപുരം, ബെംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല, ശിവഗിരി എന്നിവിടങ്ങളിൽ ഇരുവശത്തേക്കും രണ്ടുവണ്ടികൾക്കും സ്റ്റോപ്പുണ്ടായിരിക്കും
ഭൂകമ്ബത്തിനും സുനാമിക്കും പിന്നാലെ റഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം ; പൊട്ടിത്തെറിച്ച് യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വ്വതം
കംചത്ക ഉപദ്വീപിലുണ്ടായ റിക്ടർ സ്കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തിനും തുടർന്നുണ്ടായ സുനാമിക്ക് ശേഷം മറ്റൊരു പ്രകൃതി ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് റഷ്യ.പുതുതായി ഒരു അഗ്നിപർവത സ്ഫോടനമാണ് റഷ്യയില്‍ ഉണ്ടായിരിക്കുന്നത്. യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതം ബുധനാഴ്ച വൈകിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് വലിയൊരു അഗ്നിജ്വാല ആളുകയും തിളങ്ങുന്ന ലാവ പുറത്തേക്ക് ഒഴുകുകയും ചെയ്തതായി റഷ്യയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫാർ ഈസ്റ്റേണ്‍ ബ്രാഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആൻഡ് സീസ്‌മോളജിയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പ്രകാരം, പൊട്ടിത്തെറിയില്‍ അഗ്നിപർവ്വതം സമുദ്രനിരപ്പില്‍ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തില്‍ വരെ ചാരം പുറപ്പെടുവിച്ചു. ഇത് 58 കിലോമീറ്റർ വരെ ദൂരം വ്യാപിച്ചിരിക്കുന്നു എന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
1952 ന് ശേഷം ഈ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്ബമായിരുന്നു ഇന്ന് റഷ്യയില്‍ ഉണ്ടായത്. 19.3 കിലോമീറ്റർ ആഴത്തില്‍ ആയിരുന്നു ഭൂകമ്ബം ഉണ്ടായത്. കാംചാറ്റ്‌സ്‌കിക്ക് 119 കിലോമീറ്റർ തെക്കുകിഴക്കായി ഒന്നര ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്ന ഒരു മേഖലയിലായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്ബത്തിന് തൊട്ടു പിന്നാലെ തന്നെ റഷ്യയിലും ജപ്പാനിലും ഹവായി ദ്വീപുകളിലും വലിയ സുനാമി ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയില്‍ അഗ്നിപർവത സ്ഫോടനവും ഉണ്ടായിരിക്കുന്നത്