ബെംഗളൂരു:ബൈക്കിൽ അഭ്യാസ പ്രകടനം (വീലി) നടത്തുന്നവരെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്സുമായി ട്രാഫിക് പൊലീസ്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഉൾപ്പെടെ ബൈക്കിലും സ്കൂട്ടറിലും അഭ്യാസ പ്രകടനങ്ങൾ നടത്തു ന്ന യുവാക്കളുടെ സംഘങ്ങൾ പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അപകടങ്ങൾക്ക് പുറമേ പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും കുറവല്ല. വീലി നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്തവരുടെ മാതാപിതാക്കളെ പ്രതി ചേർത്ത് കേസെടുക്കുകയും ചെയ്യുന്നത് കർശനമാക്കിയതായി ട്രാഫിക് ജോയിന്റ് കമ്മിഷണർ എൻ.എൻ അനുചേത് പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവ്
വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിര്‍ദേശം.ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആക്ഷേപം.
വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ആവശ്യപ്പെട്ടിരുന്നു.ആന നാട്ടിലിറങ്ങിയതോടെ വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതല്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്.
ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് ആനയിറങ്ങിയത്.റേഡിയോ കോളര്‍ (കര്‍ണാടക അല്ലെങ്കില്‍ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണില്‍ മെയിന്‍ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാര്‍ക്കിങ് ഗ്രൗണ്ടിലുമെത്തിയിരുന്നു. ബത്തേരിയില്‍ ഇറങ്ങിയത് ഡിസംബര്‍ മാസം തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാനയാണ്. ഇതിന് പിഎം 2 എന്നാണ് പേരിട്ടിരിക്കുന്നത്.