Home Featured ശ്രദ്ധിക്കുക !!!ഹർഷ കൊലപാതകം ,ഹിജാബ് വിഷയങ്ങൾ : സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ പൊലീസില്‍ പ്രത്യേക സെല്‍ ;വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കാതിരിക്കുക

ശ്രദ്ധിക്കുക !!!ഹർഷ കൊലപാതകം ,ഹിജാബ് വിഷയങ്ങൾ : സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ പൊലീസില്‍ പ്രത്യേക സെല്‍ ;വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കാതിരിക്കുക

by admin

മംഗളൂരു : സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനായി മാത്രം മംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.വിവിധ സംഘടനകളുടെ നൂറിലധികം സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും പേജുകളും സെല്‍ നിരന്തരം നിരീക്ഷിച്ചു വരുന്നു. കൂടാതെ നേരത്തെ വര്‍ഗീയ പ്രചാരണത്തിനും കലാപ ആഹ്വാനത്തിനും പിടിയിലായവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള ആയിരത്തിലധികം പേരുടെ ഫേസ്ബുക്ക് , വാട്സ് അപ്പ് , ഇന്‍സ്റ്റാഗ്രാം , ടെലഗ്രാം അക്കൗണ്ടുകള്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്.

ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത എം ജി റോഡിലെ കോളെജില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ഥികളുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ സെല്‍ ഉടനെ കണ്ടെത്തി. ഉടനെ വിദ്യാര്‍ഥികളെ കണ്ടെത്തിയ പൊലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കി. പിന്നാലെ പൊലീസ് കമ്മീഷണര്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നഗരത്തില്‍ റൂട്ട് മാര്‍ച്ച്‌ നടത്തി.

നേരത്തെ പല തവണ സാമൂഹ്യ വിരുദ്ധ ശക്തികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തി മംഗളൂരുവില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ഇളക്കി വിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സെല്‍ ദിനം പ്രതി നിരീക്ഷണം നടത്തുന്നനെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരിറാം ശങ്കര്‍ പറഞ്ഞു. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നിരീക്ഷണം. ഹിജാബ് ഉപയോഗത്തിനെതിരെ കാവിഷാള്‍ പ്രതിഷേധവുമായി സംഘപരിവാര്‍ രംഗത്ത് ഇറങ്ങിയതോടെ കര്‍ണാടകത്തിലാകമാനം സംഘര്‍ഷവസ്ഥയുണ്ട്.

ഹിജാബ് വിവാദത്തിനിടെ തീ കോരി ഒഴിക്കുന്ന വ്യാജ പ്രചാരണങ്ങൾ ; വൈറലാകുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്തു വിട്ടു കർണാടക സർക്കാർ

“മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ച ഹർഷ കൊല്ലപ്പെട്ടു ” വിദ്വേഷ പോസ്റ്റിനെതിരെ കേസ്

“ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മെൻസ്ട്രൽ കപ്പ്”, പെണ്ണിന്റെ സ്വാതന്ത്ര്യം മാറുകയാണ് ,അതിന്റെ ഭാഗമാകാൻ താല്പര്യമുണ്ടോ?
മിയബെല്ല!!! ,ഇന്ത്യയിലെ നമ്പർ 1 മെൻസ്ട്രൽ കപ്പ് ഇന്ത്യയിലുടനീളം ഡിസ്‌ട്രിബ്യുട്ടേറെ/ഡീലറെ തേടുന്നു .
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact :+91 7676750627
Email : info@montbreeze.com
Website : www.montbreeze.com
Amazon: ORDER LINK

You may also like

error: Content is protected !!
Join Our WhatsApp Group