മൈസൂരു : കുട്ടികളെ തട്ടികൊണ്ടുപോകൽ, കുട്ടികളെ കാണാതാകൽ എന്നിവ സംബന്ധിച്ചുള്ള കേസുകൾ അന്വേഷിക്കാൻ സർക്കാർ ജില്ലാതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) രൂപീകരിച്ചു. സംസ്ഥാന വനിതാ-ശിശുക്ഷേമ നിയമസഭാസമിതിയുടെ നിർദേശത്തെത്തുടർന്നാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും കാണാതാവുകയുംചെയ്യുന്ന ഒട്ടേറെ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം എവിടെയും എത്തുന്നില്ല എന്നാണ് സമിതിയുടെ കണ്ടെത്തൽ.
ദുർബലരായ കുട്ടികളെ സംരക്ഷിക്കുന്നതിനും ഏകോപിതവും ഉത്തരവാദിത്വമുള്ളതുമായ പ്രതികരണം ഉറപ്പാക്കുക എന്നതാണ് ടാസ്‌ക് ഫോഴ്സിന്റെ ലക്ഷ്യം.ജില്ലാ പോലീസ് മേധാവികൾ ടാസ്ക‌് ഫോഴ്സിന്റെ ചെയർമാനായിരിക്കും. വിവിധവകുപ്പുകളിൽ നിന്നുള്ള 10 അംഗങ്ങളും ഉണ്ടാകും. ജില്ലാ ശിശുസംരക്ഷണ ഓഫീസർ മെമ്പർ സെക്രട്ടറിയായിരിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കാണാതായ കേസുകളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ടാസ്ക് ഫോഴ്സ് എല്ലാ മാസവും യോഗം ചേരും. ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥർ എല്ലാ മാസാവസാനത്തോടെയും ശിശുസംരക്ഷണ ഡയറക്ടറേറ്റിന് നിർബന്ധിത റിപ്പോർട്ടുകൾ സമർപ്പിക്കും.
മരണത്തിന് ഉത്തരവാദി ആണ്‍സുഹൃത്ത്’: ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെ ട്രാൻസ്‌ജെൻഡര്‍ യുവതിയെ കാര്‍പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ട്രാൻസ്‌ജെൻഡർ യുവതിയെ കാർപോർച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ‘തന്റെ മരണത്തിന് ഉത്തരവാദി ആണ്‍സുഹൃത്താണെ’ന്ന് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്രാൻസ്‌ജെൻഡർ യുവതിയെ, പോസ്റ്റില്‍ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർപോർച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്റെ മരണത്തിന് ഉത്തരവാദി അവനാണ്.. ഞാൻ അവന്റെ പേരെൻ്റെയടുത്തു പോയി മരിക്കാൻ പോവുകയാണ്’ എന്നാണ് കമീല അവസാനമായി ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആണ്‍സുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണ് കമീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ത (09.07.2025) രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിന് കാരണം ആണ്‍സുഹൃത്താണെന്നുമുള്ള ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.