മംഗളൂരു: ലഗേജുകള്‍ കൈവിട്ടാല്‍ കടിച്ചെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നാല് നായ്ക്കളെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചു. ലഗേജുകള്‍ അശ്രദ്ധമായി ഉപേക്ഷിച്ച് മാറിയാല്‍ മാക്സ്, റേന്‍ജര്‍, ജൂലി, ഗോള്‍ഡി എന്നിങ്ങനെ പേരുള്ള നായ്ക്കള്‍ കടിച്ചെടുക്കും. പരിശോധനകളുടെ എല്ലാ കടമ്ബകളും കഴിഞ്ഞ് അപകടമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ അധികൃതര്‍ ബാഗ് ഉടമക്ക് തിരിച്ചു നല്‍കുകയുള്ളൂ.
സി.സി.ടി.വികള്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെയാണ് നായ്ക്കള്‍. ടെര്‍മിനല്‍, ലാന്‍ഡിങ്, പാര്‍ക്കിങ്, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് നായ്ക്കളെ വിന്യസിച്ചത്. ജൂലി ഒഴികെ മൂന്നും ആണ് നായ്ക്കളാണ്. മാക്സും റേന്‍ജറും ‘ബെല്‍ജിയന്‍ മാലിനോയിസ്’ ഇനത്തില്‍ പെട്ടതും ജൂലിയും ഗോള്‍ഡിയും ലാബ്രഡോറുകളുമാണ്.
ഹോംസ്റ്റേയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേര് അറസ്റ്റില്‍
മംഗളൂരു: ഹോംസ്റ്റേയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്, പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേയിലെ താമസക്കാരടക്കം 16 പേര് പിടിയിലായി. കുടക് ജില്ലയിലെ മക്കന്‍ഡൂര്‍ ഗ്രാമത്തില്‍, ഹോംസ്റ്റേ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടന്നിരുന്നത്.
താമസക്കാരായ14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ നടത്തിയ പരിശോധനയില്‍ 1.702 കിലോഗ്രാം കഞ്ചാവും 9 ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
മംഗളൂരു സ്വദേശികളായ കെ.ഋതിക്, എ.വി. വിഘ്നേഷ്, അജിത് അഞ്ചന്, എം.സുമന്, ഹര്‍ഷിത് സി.ചിരാഗ്, സനില്‍.എം.മഞ്ചുനാഥ്, എന്‍.ലതീഷ് നായക് എ.എന്‍ സച്ചിന്, വി.എം രാഹുല്‍, പി.എം.പ്രജ്വല്‍, എം.വി അവിനാഷ്, വി.പ്രതിക് കുമാര്‍, കെ.ധനുഷ്, വി.ടി.രാജേഷ്, എം.ദില്‍രാജു, ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ ഇയാളുടെ ഇടനിലക്കാരന് കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്.