ബെംഗളൂരു കലാശിപാളയ എസ്പി റോഡിലെ മൊത്തവിതരണ കേന്ദ്രത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ പിടികൂടി. മൊബൈൽ ഫോണുകൾ, പെൻ ഡ്രൈവ്, മെമ്മറി കാർഡ്, ബ്ലുടൂത് ഉപകരണങ്ങൾ തുടങ്ങി ഒരു കോടിരൂപ വിലമതിക്കുന്ന ഉൽപ ന്നങ്ങളാണ് പ്രകാശ് ടെലികോം എന്ന സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്.
എസ്പി റോഡിൽ വ്യാജ ഇലട്രോണിക്സ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നതായി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ജഗ നാഥ് റായ് പറഞ്ഞു. ====================================================================================
വര്‍ക്ക് ഫ്രം ഹോം കരിയറിന് ഗുണകരമാണോ? പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
ഫ്യൂച്ചര്‍ ഫോറം കണ്‍സോര്‍ഷ്യത്തിന്റെ പുതിയ പള്‍സ് റിപ്പോര്‍ട്ട് ലോകത്തെ വിജ്ഞാന മേഖലയിലെ തൊഴിലാളികള്‍ എത്രമാത്രം വര്‍ക്ക് ഫ്രം ഹോം ജോലിയെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്നു.സ്ത്രീകളും അമ്മമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം മുമ്ബ് വിജ്ഞാന മേഖലയില്‍ കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ റിമോട്ട് വര്‍ക്കിംഗില്‍ (വീട്ടിലിരുന്നുള്ള ജോലി) അവരുള്‍പ്പടെയുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ ‘പ്രോക്‌സിമിറ്റി ബയസ്’, അതായത് ശാരീരികമായി അടുത്ത് ഇരിക്കുന്നത് ഇന്ന് തൊഴില്‍ രംഗത്ത് ഉയര്‍ന്നുവരുന്ന ഒരു പുതിയ അപകടമാണെന്നും പറയുന്നു. (സ്ഥാപന മേധാവികള്‍ അടുത്തുള്ളപ്പോള്‍ ജീവനക്കാര്‍ മികച്ച തൊഴിലാളികളായി കാണപ്പെടും എന്ന ആശയമാണ് പ്രോക്സിമിറ്റി ബയസ്)
2022 ജനുവരിയില്‍ പുറത്തിറങ്ങിയ പള്‍സ് സര്‍വ്വേ പ്രകാരം ഫ്യൂച്ചര്‍ ഫോറം കണ്‍സോര്‍ഷ്യം സൂചിപ്പിക്കുന്നത്, വെള്ളക്കാരല്ലാത്ത ആളുകളും സ്ത്രീകളും ജോലി ചെയ്യുന്ന അമ്മമാരുമായ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നാണ്. ലോകമെമ്ബാടുമുള്ള പതിനായിരത്തിലധികം വിജ്ഞാന തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് സര്‍വ്വേ നടത്തിയത്. ഫ്യൂച്ചര്‍ ഫോറം പള്‍സ് പഠന സര്‍വ്വേ 2021 നവംബര്‍ 1 നും 30 നും ഇടയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ 10,737 ജീവനക്കാരിലാണ് നടത്തിയത്.
യുഎസിലെ ആഫ്രിക്കന്‍-അമേരിക്കന്‍, ഹിസ്പാനിക്, ലാറ്റിനോ, ഏഷ്യന്‍ അമേരിക്കന്‍ തുടങ്ങിയ തൊഴിലാളികള്‍ വെള്ളക്കാരായ തൊഴിലാളികളെ അപേക്ഷിച്ച് റിമോട്ട് വര്‍ക്കിംഗില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നുയ സര്‍വേയോട് പ്രതികരിച്ച 75% വെള്ളക്കാരായ തൊഴിലാളികളെ അപേക്ഷിച്ച് ഹിസ്പാനിക്/ലാറ്റിന്‍ ജീവനക്കാരില്‍ 86% പേരും ഒരു ഹൈബ്രിഡ് മോഡില്‍ അല്ലെങ്കില്‍ 100% റിമോട്ട് വര്‍ക്ക് സെറ്റപ്പില്‍ തുടരാന്‍ ഇഷ്ടപ്പെടുന്നു.
‘എന്നാല്‍ വെള്ളക്കാരായ ജീവനക്കാരില്‍ അധികവും ഓഫീലെത്തി ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പഠന റിപ്പോര്‍ട്ട് അനുസരിച്ച്, പകര്‍ച്ചവ്യാധിയുടെ തുടക്കം മുതലുള്ള എല്ലാ സര്‍വേകളിലും ഇത് ഒരു സ്ഥിരം പ്രവണതയായി കാണുന്നു.
ഫ്യൂച്ചര്‍ ഫോറം സൂചിപ്പിച്ച മറ്റൊരു വ്യത്യാസം തൊഴിലാളികളുടെ ലിംഗഭേദമനുസരിച്ച് റിമോട്ട് ജോലികള്‍ക്കുള്ള മുന്‍ഗണനകളാണ്. ലോകമെമ്ബാടുമുള്ള സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം സ്ത്രീകളും (52%) വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ജോലിക്കാരായ അമ്മമാര്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദവും ശിശുപരിപാലനത്തിന് അനുകൂലമായ രീതി കൂടിയാണ്. അതേസമയം 46% പുരുഷന്മാരാണ് റിമോട്ട് ജോലി തുടരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്.
റിമോട്ട് ജോലി പല ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെങ്കിലും, ഓഫീസില്‍ നിന്ന് അകന്നുനില്‍ക്കുന്നത് തൊഴിലാളികളുടെ കരിയറില്‍ ചില തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സര്‍വ്വേഫലം പറയുന്നു. ഓഫീസിന് പുറത്തുനിന്ന് ജോലി ചെയ്യുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ചും കണ്‍സോര്‍ഷ്യം മുന്നറിയിപ്പ് നല്‍കുന്നു.
”സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യമായി ലൊക്കേഷനും ഷെഡ്യൂള്‍ ഫ്ലെക്‌സിബിലിറ്റിയും പ്രോത്സാഹിപ്പിക്കുകയും, എന്നാല്‍ മാനേജര്‍മാര്‍ അവരുടെ സമയത്തിന്റെ ഭൂരിഭാഗവും ഓഫീസില്‍ ചെലവഴിക്കുകയും ചെയ്യുകയാണെങ്കില്‍, അത് ജീവനക്കാര്‍ക്കിടയിലെ ഇരട്ടത്താപ്പിലേക്ക് നയിക്കുമെന്ന്” കണ്‍സോര്‍ഷ്യം ചൂണ്ടിക്കാണിക്കുന്നു.