ബെംഗളൂരു: കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ചവരുമാനം നേടി ദക്ഷിണ പശ്ചിമറെയിൽവേ. കഴിഞ്ഞ ഏപ്രിൽമുതൽ ഈ വർഷം ഫെബ്രുവരിവരെ 6970.18 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 11.09 ശതമാനം വർധനയുണ്ടായി. മുൻവർഷം 6271.16 കോടി രൂപയായിരുന്നു വരുമാനം. യാത്രക്കാരിൽനിന്നുള്ള വരുമാനം 2837.87 കോടി രൂപയാണ്. ഈയിനത്തിൽ 12.86 ശതമാനം വർധനയുണ്ടായി. മുൻവർഷം ഈയിനത്തിൽ 2514.44 കോടിയായിരുന്നു വരുമാനം. ചരക്കുഗതാഗത വരുമാനത്തിൽ 10.14 ശതമാനത്തിന്റെ വർധനയുണ്ടായി. 4590.52 കോടി രൂപയാണ് വരുമാനം.
മുൻവർഷം ഈയിനത്തിൽ 4167.88 കോടി രൂപയായിരുന്നു വരുമാനം. ചരക്കുനീക്കുന്നതിൽ വൻ വർധനയുണ്ടായിട്ടുണ്ട്. നാലര കോടി ടൺ ചരക്കാണ് ഫെബ്രുവരിവരെ ദക്ഷിണ പശ്ചിമറെയിൽവേ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഹുബ്ബള്ളി ആസ്ഥാനമായി 2003 ഏപ്രിൽ ഒന്നിനാണ് ദക്ഷിണ പശ്ചിമറെയിൽവേ പ്രവർത്തനം തുടങ്ങിയത്. ഹുബ്ബള്ളി, ബെംഗളൂരു, മൈസൂരു ഡിവിഷനുകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിൽ വരുന്നത്. ഇവയുടെ 84 ശതമാനവും കർണാടകത്തിലാണ് വരുന്നത്. ബാക്കിയുള്ള 16 ശതമാനം ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
നോണ്‍ വെജ് ഊണിന് 99 രൂപ, വെജിന് വെറും 60 രൂപ; ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് ഭക്ഷണം ലഭിക്കുക ഫ്രീയായി
ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെല്‍ തുടങ്ങി. മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.ആന്റണി രാജു എം.എല്‍.എ അദ്ധ്യക്ഷനായി. വനിതകള്‍ ഉള്‍പ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്റെ ആദ്യയാത്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ് മാർട്ട്’ വഴി ഓർഡർ നല്‍കാം. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ളിക് ഓഫീസ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം.
ചോറ്, സാമ്ബാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവയുള്ള ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങളഉള്ള പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും.ദിവസവും രാവിലെ ഏഴു മണിവരെ ഓർഡർ ചെയ്യാം. ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ മാസം 12 വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യമായും പിന്നീട് ഓർഡർ നല്കുന്ന 50പേർക്ക് പകുതി വിലയ്ക്കും ഊണ് ലഭിക്കും.