Home കർണാടക ദക്ഷിണേന്ത്യൻ സോഷ്യലിസ്റ്റ് കോൺഫറൻസ് നടത്തി

ദക്ഷിണേന്ത്യൻ സോഷ്യലിസ്റ്റ് കോൺഫറൻസ് നടത്തി

by admin

ബെംഗളൂരു : സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ,സോഷ്യലിസ്റ്റ് സമാഗമ ഓർഗനൈസേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിൽ ദക്ഷിണേന്ത്യൻ സോഷ്യലിസ്റ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. കൊണ്ടാജി ബസപ്പ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണക്കമ്മിഷൻ വൈസ് ചെയർമാൻ ബി. ആർ. പാട്ടീൽ അധ്യക്ഷത വഹിച്ചു.മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സുദർശന റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി.കേരള മുൻ ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക്, തെലങ്കാന എംഎൽഎ വൻഷി കൃഷ്ണ, മുൻ എംപി തമ്പാൻ തോമസ്, തൊഴിലാളി സംഘടനാ നേതാവ് ഗീതാ രാമകൃഷ്ണൻ, മുൻ എംപി ഹനുമന്തയ്യ, സോഷ്യലിസ്റ്റ് സ്റ്റഡി സെൻ്റർ പ്രസിഡന്റ് സുന്ദർ, സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ജനറൽ സെക്രട്ടറി മനോജ് ടി. സാരംഗ്, സോഷ്യലിസ്റ്റ് പഠനകേന്ദ്രം ചെയർമാൻ ടി.പി.ജോസഫ് എന്നിവർ സംസാരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group