കൊച്ചി : മെട്രൊ റെയില്‍ വികസനത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ അതീവ പരിഗണനയാണ് നല്‍കുന്നത്. ഐടി നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, കൊച്ചി നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും യാത്ര വേഗത്തിലാക്കുന്നതിലും മെട്രോ റെയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ മെട്രോ റെയില്‍ വികസനത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.നിലവില്‍ രാജ്യത്തെ 25 നഗരങ്ങളില്‍ 1,083 കിലോമീറ്റർ മെട്രോ റെയില്‍ ശൃംഖല പ്രവർത്തനക്ഷമമാണ്. ഇതില്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) കോറിഡോറുകളും ഉള്‍പ്പെടുന്നുണ്ട്. ഭീമമായ ചെലവുള്ളതാണെങ്കിലും മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ അതീവ പരിഗണനയാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളില്‍ നിലവില്‍ 251.36 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ റെയില്‍ ലൈനുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.
ഭവന, നഗരകാര്യ സഹമന്ത്രി ടോഖൻ സാഹു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.251.36 കിലോമീറ്ററും മെട്രോ റെയിലിൻ്റെ രണ്ടാം ഘട്ടമായുള്ള നിർമാണമാണ്. തമിഴ്‌നാട്, കർണാടക, കേരളം സംസ്ഥാനങ്ങളില്‍ ആകെ 247.68 കിലോമീറ്റർ മെട്രോ റെയില്‍ ശൃംഖലയാണ് നിലവില്‍ പ്രവർത്തനക്ഷമമായിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ മെട്രോ റെയില്‍ പദ്ധതി നിർമാണത്തില്‍ കർണാടകയാണ് മുന്നില്‍. ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നത് മെട്രോ സർവീസുകളാണ്. ഇവിടെ 121.16 കിലോമീറ്റർ ലൈനുകളാണ് ഈ ഘട്ടത്തില്‍ നിർമിക്കുന്നത്.കർണാടകയ്ക്ക് പിന്നാലെ തമിഴ്നാടാണുള്ളത്. 119 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നത്. ഐടി നഗരമായി അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ റെയിലിൻ്റെ രണ്ടാം ഘട്ടമാണ് നിലവില്‍ പുരോഗമിക്കുന്നത്. 11.2 കിലോമീറ്ററിലാണ് കൊച്ചിയില്‍ നിർമാണം നടക്കുന്നത്.പ്രവർത്തനക്ഷമമായ മെട്രോ റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ മുന്നിലുള്ള സംസ്ഥാനം കർണാടകയാണ് മുന്നില്‍. 96.1 കിലോമീറ്റർ ശൃംഖലയാണ് കർണാടകയില്‍ പ്രവർത്തനത്തിലുള്ളത്. തെലങ്കാന 69 കിലോമീറ്ററുമായും തമിഴ്‌നാട് 54.10 കിലോമീറ്ററുമായും കേരളം 28.48 കിലോമീറ്ററുമായും പിന്നാലെയുണ്ട്.തമിഴ്‌നാട്ചെന്നൈ മെട്രോ റെയില്‍ പദ്ധതി:പ്രവർത്തനക്ഷമം: 54.10 കിലോമീറ്റർനിർമാണത്തില്‍: 119 കിലോമീറ്റർകർണാടക – ബാംഗ്ലൂർ മെട്രോപ്രവർത്തനക്ഷമം: 96.1 കിലോമീറ്റർനിർമാണത്തില്‍: 121.16 കിലോമീറ്റർതെലങ്കാന – ഹൈദരാബാദ് മെട്രോപ്രവർത്തനക്ഷമം: 69.0 കിലോമീറ്റർനിർമാണത്തില്‍: ലഭ്യമല്ലകേരളം – കൊച്ചി മെട്രോപ്രവർത്തനക്ഷമം: 28.48 കിലോമീറ്റർനിർമാണത്തില്‍: 11.2 കിലോമീറ്റർ2017ലെ മെട്രോ റെയില്‍ നയം അനുസരിച്ച് 20 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് സമഗ്ര മൊബിലിറ്റി പ്ലാൻ അടിസ്ഥാനമാക്കി മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കായി ആസൂത്രണം ചെയ്യാൻ സാധിക്കും. മെട്രോ റെയില്‍ പദ്ധതികള്‍ക്ക് വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണെന്നും 2017ലെ മെട്രോ റെയില്‍ നയത്തിന്റെ ഭാഗമായി വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും ഭവന – നഗരകാര്യ മന്ത്രാലയം അറിയിച്ചു.