Home Featured ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരുവിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരുവിൽ

by admin

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ലോജിസ്റ്റിക്സ‌് പാർക്ക് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐഎസ്എടിഎസ്) ഉദ്ഘാടനം ചെയ്തു‌. 200 കോടി രൂപ ചെലവിൽ നിർമിച്ച പാർക്ക് എട്ട് ഏക്കർ സ്ഥലത്താണുള്ളത്.എയർ ഇന്ത്യയുടെയും സാറ്റ്സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് എഐഎസ്എടിഎസ്.

2030 ആകുമ്പോഴേക്കും വിമാനത്താവളത്തിൽ പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്നതിനും പുതിയ ലോജിസ്റ്റിക്സ് പാർക്ക് ലക്ഷ്യമിടുന്നു.കഴിഞ്ഞ സാമ്പത്തികവർഷം വിമാനത്താവളം എക്കാലത്തെയും ഉയർന്ന ചരക്കുനീക്കം രേഖപ്പെടുത്തിയിരുന്നു.മൂന്നു പ്രധാന ഭാഗങ്ങളാണ് പാർക്കിനുള്ളത്.

ചരക്ക് നീക്കുന്നവർ, എക്‌സ്പ്രസ് കൂറിയർ ഓപ്പറേറ്റർമാർ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ എന്നിവയ്ക്കായി രൂപകല്പന ചെയ്‌ത 2,40,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള ആധുനിക വെയർഹൗസാണ് ഒന്ന്.ഇറക്കുമതിക്കാർക്കായി 11,000 ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസ്, കസ്റ്റംസ് ഹൗസ് ഏജന്റുമാർക്കും സപ്പോർട്ട് സേവനങ്ങൾക്കുമായി 24,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഓഫീസ് ബ്ലോക്ക് എന്നിവയാണ് മറ്റു രണ്ടെണ്ണം

.പണംനൽകി ഉപയോഗിക്കാവുന്ന പൊതു വെയർഹൗസ് സ്ഥലവും കോൾഡ് സ്റ്റോറേജും ഈ സൗകര്യത്തിൽ ഉൾപ്പെടുന്നു. പാർക്കിനും വിമാനത്താവളത്തിലെ കാർഗോ ടെർമിനലുകൾക്കുമിടയിൽ സുഗമമായ ചരക്കുനീക്കം സാധ്യമാക്കുന്നതിന് എഐഎസ്എടിഎസ് നടത്തുന്ന ലോറി സേവനങ്ങളുമുണ്ട്.മഴവെള്ള സംഭരണം, പ്രകൃതിദത്ത വെളിച്ചം, എൽഇഡി സംവിധാനങ്ങൾ, മാലിന്യനിർമാർജന രീതികൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സവിശേഷതകളും പാർക്കിൻ്റെ പ്രത്യേകതയാണ്.

ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നാഴികക്കല്ലാണിതെന്ന് എഐഎസ്എടിഎസ് ചെയർമാൻ നിപുൻ അഗർവാൾ പറഞ്ഞു.ലോജിസ്റ്റിക്സ് ഹബ്ബ് എന്ന നിലയിൽ കർണാടകയുടെ സ്ഥാനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു.

ആറ് ദിവസം മുൻപ് വിവാഹം, ഹണിമൂണ്‍ ആഘോഷിക്കാൻ ഭാര്യക്കൊപ്പം കശ്മീരിലെത്തി; പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥനും

രാജ്യത്തെ നടുക്കിയ ജമ്മുകശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവരില്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേന ഉദ്യോഗസ്ഥനും.ഹരിയാന സ്വദേശി വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്.ഈ മാസം 16ന് വിവാഹിതനായ വിനയ് നർവാള്‍ ഭാര്യക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കാനാണ് കശ്മീരിലെത്തിയത്. ഇതിനിടെയാണ് വിനയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഭാര്യ സുരക്ഷിതയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയി. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. റണാകുളം ഇടപ്പള്ളി മങ്ങാട് നിരഞ്ജനയില്‍ എൻ. രാമചന്ദ്രൻ (65) ആണ് മരിച്ചത്. മരണം സ്ഥിരീകരിച്ച്‌ കൊച്ചി പൊലീസിനാണ് ഔദ്യോഗിക വിവരം ലഭിച്ചത്.മുൻ പ്രവാസിയായ രാമചന്ദ്രൻ ഇന്നലെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദ് വഴി കശ്മീരിലേക്ക് പോയത്. രാമചന്ദ്രന്‍റെ ഭാര്യ ഷീലയും മകളും മകളുടെ രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകൻ ബംഗളൂരുവില്‍ നിന്ന് കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുല്‍മേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group