ബെംഗളൂരു: ദക്ഷിണേന്ത്യ പുതിയ നഗര പരീക്ഷണങ്ങളുടെ ഒരു ലാബ് ആയി മാറുകയാണ്. പുത്തൻ സാങ്കേതികവിദ്യകളില്‍ ഊന്നിയ വളർച്ചയ്ക്ക് അടിത്തറയിടാൻ തെലങ്കാനയും തമിഴ്നാടും കർണാകയും ആന്ധ്രയുമെല്ലാം ഗ്രീൻഫീല്‍ഡ് നഗര പദ്ധതികളുമായി രംഗത്തുണ്ട്.എഐ, ക്വാണ്ടം സാങ്കേതികവിദ്യകള്‍, ആഗോള നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ സംയോജിപ്പിക്കുന്ന വലിയ സ്വകാര്യ നിക്ഷേപങ്ങള്‍ ഈ സംരംഭങ്ങള്‍ക്കു പിന്നിലുണ്ടാകും. സംസ്ഥാനങ്ങള്‍ സാമ്ബത്തിക-സാങ്കേതിക സ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് ചിറക് വിരിക്കുന്നതിന്റെ സൂചനകളാണ് അണിയറയില്‍ ഒരുങ്ങുന്ന ഈ പുതിയ ‘ലാബു’കള്‍ നല്‍കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാനയില്‍ നടന്ന ‘തെലങ്കാന റൈസിങ് ആഗോള ഉച്ചകോടി’ ഹൈദരാബാദിനടുത്ത് വരാനിരിക്കുന്ന ഒരു വൻ സിറ്റി പ്രോജക്ടിനെക്കുറിച്ചുള്ള വാർത്തകള്‍ പുറത്ത് കൊണ്ടുവന്നു. ഭാരത് ഫ്യൂച്ചർ സിറ്റി എന്ന പേരില്‍ ഒരുങ്ങുന്ന ഈ എഐ നഗരത്തിന് ഇതിനകം തന്നെ വൻ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അടുത്ത 10 കൊല്ലത്തിനുള്ളില്‍ യുഎസ്സിലെ ട്രംപ് മീഡിയ കമ്ബനി 1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.വലിയ നിക്ഷേപങ്ങള്‍ നങ്കൂരമിടുന്ന ഒരു വൻ സംയോജിത നഗരമായിരിക്കും ഭാരത് ഫ്യൂച്ചർ സിറ്റി. സംസ്ഥാന സമ്ബദ്വ്യവസ്ഥയെ മള്‍ട്ടി-ട്രില്യണ്‍ ഡോളർ തലത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.
വരാനിരിക്കുന്ന ആഗോള സാങ്കേതിക മൂലധനത്തെ ആകർഷിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിക്കും.കൃത്രിമ ബുദ്ധി ഗവേഷണം, സ്റ്റാർട്ടപ്പുകള്‍, ഡാറ്റാ സെന്ററുകള്‍, എഐ കേന്ദ്രീകൃത സർവകലാശാല എന്നിവയ്ക്കായി 200 ഏക്കർ വിസ്തൃതിയുള്ള ഒരു സമർപ്പിത കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.എഐ, ഡീപ്-ടെക് സാങ്കേതികതകളെ അടിസ്ഥാനമാക്കി ഹൈദരാബാദിനെ ഒരു ‘ക്വാണ്ടം സിറ്റി’ ആയി ബ്രാൻഡ് ചെയ്യുന്നതിനുള്ള നീക്കത്തിലാണ് തെലങ്കാന സർക്കാർ. ക്വാണ്ടം കമ്ബ്യൂട്ടിംഗിനായി പ്രത്യേക മേഖലകള്‍, സ്റ്റാർട്ടപ്പുകള്‍ക്കും ആഗോള സ്ഥാപനങ്ങള്‍ക്കുമുള്ള പ്രോത്സാഹനങ്ങള്‍, പ്രാദേശിക സർവകലാശാലകളിലേക്കും ഗവേഷണ വികസന കേന്ദ്രങ്ങളിലേക്കും എഐ, ക്വാണ്ടം ഗവേഷണം സംയോജിപ്പിക്കല്‍ എന്നിവ റോഡ്മാപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.തമിഴ്നാടിന്റെ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഒരു വമ്ബൻ പ്രഖ്യേപനം നടത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പുതിയ ഗ്രീൻഫീല്‍ഡ് നഗരം സ്ഥാപിക്കും എന്നതായിരുന്നു പ്രഖ്യാപനം. ചെന്നൈ നഗരത്തോടു ചേർന്നു തന്നെ ഈ പുതിയ നഗരം രൂപപ്പെടുത്തും. ചെന്നൈ മെട്രോപൊളിറ്റൻ മേഖലയെ വിപുലീകരിക്കുന്നതിനുപകരം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ആഗോളതലത്തിലെ മത്സരങ്ങളോട് പൊരുതി നില്ക്കാൻ കഴിയുന്ന ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത് നടപ്പാക്കും ഈ നഗരത്തില്‍.ഉയർന്ന മൂല്യമുള്ള സേവനങ്ങള്‍, ഉല്‍പ്പാദനം, വിജ്ഞാന വ്യവസായങ്ങള്‍ എന്നിവ ഈ നഗരത്തിന്റെ പ്രത്യേകതയായിരിക്കും. എഐ, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം ഈ നഗരത്തിന്റെയും അടിസ്ഥാനമായിരിക്കും.ബെംഗളൂരുവിന്റെ നഗരപ്രാന്തത്തില്‍ കർണാടക സർക്കാർ ഒരു ക്വാണ്ടം സിറ്റി പണിയാൻ പോകുകയാണ്. ക്യു-സിറ്റി എന്ന് വിളിക്കുന്ന ഈ നഗരം ഇന്ത്യയിലെ ആദ്യത്തെ സമ്ബൂർണ്ണ ക്വാണ്ടം ടെക്നോളജി ഹബ്ബായിരിക്കും എന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 25-30 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള ഹെസരഘട്ടയിലാണ് ക്വാണ്ടം സിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 6 ഏക്കർ ഭൂമിയാണ് തുടക്കത്തില്‍ ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. 2030-കളോടെ മള്‍ട്ടി-ബില്യണ്‍ ഡോളർ ക്വാണ്ടം സമ്ബദ്വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ദൗത്യം.നൂതന ക്വാണ്ടം ഗവേഷണ ലബോറട്ടറികള്‍ ഇവിടെ സ്ഥാപിക്കും. ഒരു ക്വാണ്ടം ഹാർഡ്വെയർ പാർക്ക്, ക്വാണ്ടം വർക്ക്ലോഡുകള്ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഉയർന്ന പ്രകടനമുള്ള കമ്ബ്യൂട്ടിംഗ് ഡാറ്റാ സെന്ററുകള്‍, ഡീപ്-ടെക് സ്റ്റാർട്ടപ്പുകള്‍ക്കുള്ള ഇൻകുബേഷൻ സോണുകള്‍ എന്നിവ കാമ്ബസില്‍ വരും.