ബെംഗളൂരു : സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ്റെ വാർഷിക പൊതുയോഗം ഉള്ളഹള്ളി സെയ്ൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ്റ് അലക്‌സ് ജോസഫ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ഹാരിസ്, ഖജാൻജി ശിവപ്രസാദ്, വൈസ് പ്രസിഡൻ്റ് വി.ആർ. ബിനു, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ, സീനിയർ സിറ്റിസൺ ചെയർ പേഴ്സൺ, മനോഹരൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ സന്ധ്യാ അനിൽ, യുവജനവിഭാഗം ചെയർ പേഴ്‌സൺ, ഡോ. ബി.കെ. നകുൽ തുടങ്ങിയവർ സംസാരിച്ചു.
അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണവില്ല് 2024’ ഒക്ടോബർ 20-ന് ടി ജോൺ കോളേജ് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ കൺവീനറായി ബിനു ദിവാകരനെ തിരഞ്ഞെടുത്തു.