സൗബിന് ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ ആകാംക്ഷ പരത്തുന്നതാണ് ചിത്രത്തിന്റെ ടീസര്‍. സൗബിന്റെ പ്രകടനമാണ് ടീസറിന്റെ ഹൈലൈറ്റ്.
സമീര്‍ താഹിറിന്റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക.വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്.
സൗബിന് ഷാഹിറിനൊപ്പം ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവരും അഭിനയിക്കുന്നു.
പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവരാണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്.
സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.