ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമകളില്‍ നിന്ന് വിലക്ക്. സോനു നിഗത്തിനെ സിനിമകളില്‍ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്ബര്‍ വ്യക്തമക്കിസംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാന്‍ ആവശ്യപ്പെട്ടതിനെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് വിലക്ക്. ഏപ്രില്‍ 25ന് വിര്‍ഗോനഗര്‍ ഈസ്റ്റ് പോയിന്റ് കോളജില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദപരാമര്‍ശം.
കന്നഡ ഗാനം പാടണം എന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു.എന്നാല്‍ ഇത് ഭീഷണയിയാണെന്നും ഇത്തരം ഭീഷണികള്‍ കൊണ്ടാണ് പഹല്‍ഗാം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും സോനു നിഗം വേദിയില്‍ പറഞ്ഞു. സോനു നിഗമിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഫിലിം ചേമ്ബറിന്റെ വിലക്ക്. കന്നഡ സംരക്ഷണ വേദിയുടെ പരാതിയില്‍ ഗായകനെതിരെ ആവലഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. തനിക്ക് കന്നഡികരോട് ബഹുമാനമാണെന്നും വിദ്യാര്‍ഥികളുടെ പ്രവര്‍ത്തിയെ വിമര്‍ശിക്കുക മാത്രമാണുണ്ടായതെന്നും സോനു നിഗം പ്രതികരിച്ചു.
അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍
തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി.ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അമ്ബലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്.78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് മകന്‍ കലക്ടറെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. അമ്മയെ വീട്ടില്‍ കയറ്റണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല.
ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസുമെത്തി. എന്നാല്‍, ഈ സമയത്ത് രാധയുടെ മകന്റെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ വാതിലടച്ച് വീട്ടിലിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.