ഭാര്യയെക്കുറിച്ച് മോശമായി പരാമര്‍ശിച്ചതിന് പിതാവിനെ കുത്തിക്കൊന്നു എന്ന കുറ്റത്തില്‍ 29 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചെന്നൈയിലെ പുളിയന്തോപ്പ് കെ.പി പാര്‍ക്കില്‍ താമസിക്കുന്ന എം. ബാലു (50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകന്‍ കാര്‍ത്തിക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കുടുംബത്തില്‍ പതിവായി മദ്യപാനവും വാക്കേറ്റങ്ങളും ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
കാര്‍ത്തിക്കിന്റെ ഭാര്യയെ കുറിച്ച് ബാലു മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കേറ്റം രൂക്ഷമായതോടെ കൊലപാതകത്തിലേക്ക് വഴിമാറിയത്. പ്രകോപിതനായ കാര്‍ത്തിക് കത്തിയെടുത്ത് ബാലുവിനെ കുത്തുകയായിരുന്നു.പരിക്കേറ്റ ബാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കാര്‍ത്തിക്കിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്’; പഹല്‍ഗാമിലെ മലയാളി സംഘം
രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിനാണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാം സാക്ഷ്യം വഹിച്ചത്.മലയാളികളടക്കം നിരവധി സഞ്ചാരികളാണ് താഴ്‌വരയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞദിവസമുണ്ടായിരുന്നത്.പെഹല്‍ഗാമിലെത്തിയ 25 അംഗ മലയാളി സംഘം സുരക്ഷിതരാണെന്ന് ഓപ്പറേറ്റര്‍ അജീഷ് ബാലന്‍ അറിയിച്ചു. പഹല്‍ഗാമില്‍ എത്താന്‍ പത്ത് മിനുട്ട് മാത്രമുള്ളപ്പോഴാണ് ബൈസരണിലെ ഭീകരാക്രമണം.അവിടേക്ക് പോകരുതെന്ന് അറിയിപ്പ് കിട്ടിയ സംഘം ഉടന്‍ തിരിച്ചിറങ്ങുകയായിരുന്നുവെന്ന് അജീഷ് പറയുന്നു.
‘കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഞങ്ങളെല്ലാം സുരക്ഷിതരാണ്. ഇന്ന് ഉച്ചയ്ക്ക് കേരളത്തിലേക്ക് തിരിക്കും.നാട്ടില്‍ നിന്ന് ആശങ്കയോടെ പലരും വിളിക്കുന്നുണ്ട്. ഫോണ്‍ കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലാണ്.എല്ലാവരും സുരക്ഷിതരാണ്’- അജീഷ് ബാലന്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള 22 അംഗ സംഘവും സുരക്ഷിതമായി ഹോട്ടലിലെത്തിയതായി അജീഷ് അറിയിച്ചു