ന്യൂഡല്‍ഹി: വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മകന്‍ എആര്‍ അമീന്‍. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നാണ് അമീന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്ബോള്‍ വേദിയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടി താഴേക്ക് വീഴുകയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അമീനാണ് അപകട വിവരം പങ്കുവെച്ചത്.
മുംബൈ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ വേദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയം അമീന്‍ വേദിയില്‍ നില്‍ക്കുകയായിരുന്നു. ഇന്നിപ്പോള്‍ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് സര്‍വ്വശക്തനോടും മാതാപിതാക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും തന്റെ ആത്മീയഗുരുവിനോടും നന്ദിയുണ്ടെന്ന് അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എ ആര്‍ റഹ്മാനും അപകടത്തെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ മകന്‍ എആര്‍ അമീനും ടീമും വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അപകടത്തിന് ശേഷം പരിക്കുകളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം വളരുന്നതിനനുസരിച്ച്, ഇന്ത്യന്‍ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഒരു മുന്നേറ്റം നമുക്കുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി. ഇന്‍ഷുറന്‍സ് കമ്ബനിയുടെയും നിര്‍മ്മാണ കമ്ബനിയായ ഗുഡ്‌ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുമായി ഖുശ്ബു സുന്ദര്‍
ചെന്നൈ| സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയു ബി.ജെ.പി നേതാവും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍.
എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് ഖുശ്ബു പറഞ്ഞത്.
ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് തന്റെ അവകാശമാണെന്ന് കരുതിയ ഒരാളായിരുന്നു തന്റെ പിതാവെന്ന് ഖുശ്ബു പറഞ്ഞു. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്ബോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. ഏറ്റവും മോശമായ ദാമ്ബത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നു പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനെ ദൈവതുല്യമായി കണക്കാക്കുന്ന ഒരു ചുറ്റുപാടില്‍ അമ്മയെ കണ്ടതിനാല്‍ അമ്മ എന്നെ വിശ്വസിക്കില്ല എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നെന്ന് ഖുശ്ബു പറഞ്ഞു. എന്നാല്‍ 15 വയസ്സായപ്പോള്‍ എല്ലാം സഹിച്ചത് മതിയെന്ന് ഞാന്‍ കരുതി. പിതാവിനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. 16 വയസ്സ് ആകുന്നതിനുമുമ്ബ് അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു.
നടിയും രാഷ്ട്രീയക്കാരിയും ആയ ഖുശ്ബു സുന്ദര്‍ അഭിനയത്തിലും രാഷ്ട്രീയ ജീവിതത്തിലും വളരെ സജീവമാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളും പ്രസ്താവനകളും കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയ താരം അടുത്തിടെയാണ് ദേശീയ വനിതാ കമ്മീഷനില്‍ അംഗമായി ചുമതലയേറ്റത്.