ബെംഗളൂരുവില്‍ സ്വത്ത് ഭാഗം വച്ച് നല്‍കാത്തതിന് അച്ഛനെ മകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മകനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു കെംപെഗൗഡ നഗറിലെ മഞ്ജുനാഥ് എന്ന മഞ്ജണ്ണയുടെ മരണത്തിലാണ് മകന്‍ മനോജും കൂട്ടുകാരന്‍ പ്രവീണും അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് മഞ്ജണ്ണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് വിശ്രമത്തിനായി വീട്ടിലെത്തിയ മഞ്ജണ്ണയുടെ കാലുകള്‍ പ്രവീണ്‍ കൂട്ടിപ്പിടിച്ചപ്പോള്‍ മനോജ് കഴുത്തില്‍ തോര്‍ത്ത് മുറുക്കി. പിന്നാലെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അച്ഛന്‍ മരിച്ചത് എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മഞ്ജണ്ണയുടേത് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മഞ്ജണ്ണ കൊല്ലപ്പെട്ട സമയത്ത് മനോജും പ്രവീണും വീട്ടില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മനോജ് ആദ്യവും മിനിറ്റുകള്‍ക്ക് ശേഷം പ്രവീണും വീട്ടിനകത്തേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ജയിലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കോടികളുടെ സ്വത്തിന് ഉടമയായിരുന്ന മഞ്ജണ്ണയ്ക്ക് വാടകയിനത്തില്‍ മാത്രം പ്രതിമാസം ലക്ഷങ്ങള്‍ വരുമാനമായി ലഭിച്ചിരുന്നു. ഇതിനുപുറമെ തടിക്കച്ചവടത്തിലെ വരുമാനവും ഉണ്ടായിരുന്നു. ഈ പണവും സ്വത്തുക്കളും ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി. മനോജ് ലഹരിക്കടിമയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പാലസ്‌തീൻ എന്നൊരു രാജ്യം ലോകത്തുണ്ടാകില്ല’, യുകെയടക്കം രാജ്യങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍
യുകെയടക്കം പത്ത് രാജ്യങ്ങള്‍ പാലസ്‌തീനെ പ്രത്യേക രാജ്യമായി അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഈ നീക്കത്തിനുനേരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഈ നീക്കം തീവ്രവാദത്തിന് പ്രോത്സാഹനം ആണെന്നും സമാധാനത്തിന് ആക്കംകൂട്ടുന്നതല്ലെന്നും നെതന്യാഹു വ്യക്തമാക്കി.ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ‘പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ല.
ഞങ്ങളുടെ രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ ഒരു ഭീകരരാഷ്‌ട്രം ഉണ്ടാക്കുന്നതിന്റെ പ്രതികരണം ഞാൻ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമുണ്ടാകും. ഒക്‌ടോബർ ഏഴിലെ കൂട്ടക്കുരുതിക്ക് ശേഷം പാലസ്‌തീൻ രാജ്യത്തെ അംഗീകരിക്കുന്ന ലോകരാജ്യങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ തീവ്രവാദത്തിന് വലിയ വില നല്‍കുകയാണ്. ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് പാലസ്‌തീൻ രാജ്യം ഉണ്ടാകില്ല. അത് സംഭവിക്കാൻ പോകുന്നില്ല.’
നെതന്യാഹു പറഞ്ഞു.വർഷങ്ങളോളം പാലസ്‌തീൻ എന്ന ഭീകരരാഷ്‌ട്രമുണ്ടാകാതിരിക്കാൻ താൻ പ്രതിരോധിച്ചു എന്നും രാജ്യത്തിന് ഉള്ളില്‍ നിന്നും പുറമേ നിന്നും ഇക്കാര്യത്തില്‍ സമ്മർദ്ദമുണ്ടായെന്നും നെതന്യാഹു വ്യക്തമാക്കി. ജൂതയിലും സമര്യയിലും ജൂതരുടെ എണ്ണം വർദ്ധിപ്പിച്ചെന്നും ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ദ്വി രാഷ്‌ട്ര പരിഹാരത്തിന് പാലസ്‌തീൻ രാജ്യം അത്യാവശ്യമെന്ന് കണ്ടാണ് യുകെയടക്കം രാജ്യങ്ങളുടെ തലവന്മാർ പാലസ്‌തീനെ രാജ്യമായി അംഗീകരിച്ചത്. കൂട്ടത്തില്‍ ഏറ്റവും അവസാനം ചേർന്ന രാജ്യം പോർച്ചുഗല്‍ ആണ്.