ലഹരി പദാർത്ഥമായ ഗുഡ്ക വാങ്ങാൻ പണം നല്‍കാതിരുന്നതിന് പിതാവിന്റെ തലയറുത്ത് മകൻ. ഒഡീഷയിലാണ് സംഭവം.70കാരനായ ബൈധർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഗുഡ്ക വാങ്ങാനായി പത്ത് രൂപ നല്‍കാതിരുന്നതാണ് 40കാരനായ മകനെ പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പിതാവിന്റെ അറുത്തുമാറ്റിയ തലയുമായി പ്രതി ചാന്ത്വ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രതിയുടെ അമ്മ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവം നടന്നത് നിസാര വിഷയത്തെ ചൊല്ലിയാണെന്ന് ബൈരിപാഡ എസ്ഡിപിഒ പ്രവദ് മാലിക് പ്രതികരിച്ചു. ഫോറൻസിക് സംഘമുള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സ്നേഹം മുഴുവൻ സഹോദരിക്ക്’ , പിന്നാലെ 13-കാരൻ ആറ് വയസുകാരിയായ സഹോദരിയെ കൊലപ്പെടുത്തി
ഉപനഗരമായ വസായിയിലാണ് നഗരത്തെ നടുക്കിയ സംഭവം. കുടുംബാംഗങ്ങളുടെ സ്നേഹം മുഴുവൻ ആറ് വയസ്സുകാരിയായ സഹോദരിക്ക് ലഭിക്കുന്നതാണ് 13-കാരനായ സഹോദരനെ പ്രകോപിപ്പിച്ചത്.വസായ് ഈസ്റ്റില്‍ വസിക്കുന്ന മുഹമ്മദ് സല്‍മാൻ ഖാന്റെ രണ്ട് പെണ്‍കുട്ടികളില്‍ ഇളയവളായ ശിർദ ഖോട്ടുനാണ് ദാരുണമായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത് താമസിക്കുന്ന സല്‍മാന്റെ സഹോദരിയുടെ മകനാണ് കുഞ്ഞിനെ കൊന്നത്.സല്‍മാൻ ഖാൻ കുഞ്ഞിനെ സ്കൂളില്‍ നിന്ന് വീട്ടിലെത്തിച്ച ശേഷമാണ് ജോലിക്ക് പോകുന്നത്. കുട്ടി വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പിന്നീടാണ് കാണാതാവുന്നത്.തുടർന്ന് സമീപ പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും കുട്ടിയെ കാണാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സഹോദരന്റെ കൂടെ കുട്ടി പോകുന്നതായി ദൃശ്യങ്ങളില്‍ കണ്ടത്.
പിന്നീട് ചോദ്യം ചെയ്തപ്പോള്‍ തൊട്ടടുത്തുള്ള മലയില്‍ കളിക്കാൻ പോയതാണെന്നും അവിടെ വെച്ച് രണ്ടുപേർ സഹോദരിയെ തട്ടിക്കൊണ്ടു പോയെന്നുമാണ് 13-കാരൻ നുണ പറഞ്ഞത്.പേടിച്ചിട്ടാണ് സംഭവം വീട്ടില്‍ പറയാതിരുന്നതെന്നും പൊലീസിനോട് പറഞ്ഞു.തട്ടിക്കൊണ്ടു പോയ സ്ഥലം കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മലയിലേക്ക് വീണ്ടും പോയത്. ആ പ്രദേശമാകെ പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ കുഞ്ഞു വിരല്‍പ്പാടുകള്‍ പൊലീസ് കണ്ടെത്തി.ഇതോടെ സംശയം സഹോദരനിലേക്ക് നീളുകയായിരുന്നു. പൊലീസ് വീണ്ടും 13-കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കുടുംബത്തിലെ സ്നേഹം മുഴുവനും സഹോദരിക്ക് കിട്ടുന്നതിലുള്ള അസൂയയാണ് കാരണമായി പൊലീസിനോട് പറഞ്ഞത്.