Home Featured കാമുകിയുമായി മാറി താമസിച്ചിട്ടും കലിപ്പടങ്ങിയില്ല; പിതാവിനെ തലക്കടിച്ച്‌ കൊന്ന് 28കാരന്‍; ഹരീഷ് പൂജാരി കുറ്റക്കാരനെന്ന് കോടതി

കാമുകിയുമായി മാറി താമസിച്ചിട്ടും കലിപ്പടങ്ങിയില്ല; പിതാവിനെ തലക്കടിച്ച്‌ കൊന്ന് 28കാരന്‍; ഹരീഷ് പൂജാരി കുറ്റക്കാരനെന്ന് കോടതി

മംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നത്‌ എതിര്‍ത്ത അച്ഛനെ അടിച്ചുകൊന്ന മകന്‍ കുറ്റക്കാരനാണെന്ന് കോടതി. മംഗളൂരു (Mangaluru) നാലാം നമ്ബര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബെല്‍ത്തങ്ങാടി ഗാരാഡി മുഡ്യോട്ടുവിലെ ഹരീഷ് പൂജാരി എന്ന 28കാരനെ കുറ്റക്കാരനായി വിധിച്ചത്.ഇയാളുടെ ശിക്ഷ പിന്നീട് വിധിക്കും. തന്റെ പിതാവായ ശ്രീധര്‍ പൂജാരി(56)യെ ഇയാള്‍ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ജനുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹരീഷ് മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. അതിനെ എതിര്‍ത്ത അച്ഛന്‍ ശ്രീധര്‍ പൂജാരി ഇവരെ വിവാഹം കഴിക്കാനും അനുവദിച്ചിരുന്നില്ല. മകളുടെ വിവാഹം ആദ്യം നടത്തണം എന്ന് ശ്രീധര്‍ പറഞ്ഞതോടെ ഹരീഷ് കാമുകിയെ വീട്ടില്‍നിന്ന് വിളിച്ചിറിക്കി മറ്റൊരു വീട്ടില്‍ താമസമാക്കി.

കുറച്ചുദിവസത്തിന്‌ ശേഷം സ്വന്തം വീട്ടിലേക്ക് വന്ന ഹരീഷും പിതാവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ മകന്‍ മരക്കഷണംകൊണ്ട് ശ്രീധര്‍ പൂജാരിയെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബെല്‍ത്തങ്ങാടി ഇന്‍സ്പെക്ടര്‍ സന്ദേശാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 11 സാക്ഷികളെ വിസ്തരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group