Home പ്രധാന വാർത്തകൾ ബെംഗളൂരുവില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; മകന് ജീവപര്യന്തം

ബെംഗളൂരുവില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; മകന് ജീവപര്യന്തം

by admin

ബെംഗളൂരു: ചിക്കബല്ലാപുരയില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോള്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്.കഴിഞ്ഞവർഷംനടന്ന സംഭവത്തില്‍ വിചാരണ പൂർത്തിയാക്കിയ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിക്കുകയായിരുന്നു.

മദ്യത്തിനടിമയായിരുന്ന ഇയാള്‍ കഴിഞ്ഞവർഷം ഓഗസ്റ്റ് നാലിനാണ് അമ്മയെ ആക്രമിച്ചത്. വീടിനുപുറത്ത് ഉറങ്ങിക്കിടന്ന അമ്മയെ ആക്രമിക്കുകയായിരുന്നു. ലൈംഗികാതിക്രമം ചെറുത്തതോടെ മുഖത്ത് അടിക്കുകയും മൂർച്ചയേറിയ ആയുധംകൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ പിന്നീട് സുഖംപ്രാപിച്ചു. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് ശിക്ഷവിധിച്ച ജഡ്ജി എസ്.വി. കണ്ഠരാജു വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group