ബെംഗളൂരു: അമ്മയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് മകനുള്‍പ്പെടെയുള്ള മൂന്നംഗ സംഘം മർദിച്ച് കൊലപ്പെടുത്തി.ബെംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് സംഭവമുണ്ടായത്. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്ന് ആരോപിച്ച് മകൻ സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന മന്ത്രവാദിനിയുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയെ മർദിച്ചു.പൂജ കര്‍മങ്ങളെന്ന പേരില്‍ നിലത്ത് വലിച്ചിഴച്ച് തലയിലടക്കം മണിക്കൂറുകളോളം അടിക്കുകയായിരുന്നു.
ഇവരെ മൂവരും ചേർന്ന് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് പോലീസിന് ലഭിച്ചെന്നാണ് സൂചന. തുടര്‍ച്ചയായ മര്‍ദനത്തിനൊടുവില്‍ ഗീതമ്മ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ മകന്‍ സഞ്ജയ്‌ക്കെതിരെയും ആശ, സന്തോഷ് എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.