ബെംഗളുരു : ബിഎംടിസിയുടെ കല്യാൺനഗർ, സുമനഹള്ളി ഡി പ്പോകളിൽ ബെസ്കോമിന്റെ സോളർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി. കൂടുതൽ ഡിപ്പോകളിലേക്കു പദ്ധതി വ്യാപിപ്പിക്കും. 49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുക ളാണ് സ്ഥാപിച്ചത്.
പ്രതിമാസം 1.7 കോടി രൂപയാണു വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്. ശാന്തിനഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി വിനിയോഗിക്കുന്നത്. ബെസ്കോമിന് പുറമേ കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ, കർണാടക റിന്യൂവ ബിൾ എനർജി ഡവലപ്മെന്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണ ത്തോടെയാണ് റുാപ് സൗരോർജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്നത്.
ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ഗ്രിഡില്ലേ ക്ക് കൈമാറാൻ സാധിക്കും. കോ വിഡിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സാപത്തിക പ്രതിസന്ധി രൂക്ഷമായ ബിഎംടിസി മറ്റുവഴികളിലൂടെ വരുമാനം കൂട്ടാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.
43 ഡിപ്പോകളും 10 ട്രാഫിക് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്റ റു(ടിടിഎംസി)കളുമാണ് ബിഎംടി സിയുടെ നിയന്ത്രണത്തിലുള്ളത്. മെട്രോ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ സോളർ വൈദ്യുതി പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനും ആരംഭിച്ചിട്ടുണ്ട്.