Home Featured ബെംഗളൂരു : സൗരോർജാധിഷ്ഠിത വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

ബെംഗളൂരു : സൗരോർജാധിഷ്ഠിത വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

by admin

ബെംഗളൂരു: സെക്കൻഡ് ലൈഫ് (നിർദിഷ്ട പ്രവർത്തനകാലം പിന്നിട്ട) കാർ ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ സൗരോർജാധിഷ്ഠിത വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവർത്തനം തുടങ്ങി.45 കിലോവാട്ട് സോളാർ പവർ സിസ്റ്റമാണ് പ്രവർത്തനസജ്ജമാക്കിയത്. 23 വാഹനങ്ങൾക്ക് ഒരേസമയം ചാർജ് ചെയ്യാനുള്ള ശേഷിയുണ്ട്. 23 ചാർജിങ് പോയിന്റുകളിൽ 18 പോയിന്റുകൾ അതിവേഗം ചാർജ് ചെയ്യാൻ കഴിയുന്നതാണ്. 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.

ഊർജവകുപ്പിന് കീഴിലുള്ള ബെംഗളൂരു ഇലക്ട്രിക് സപ്ലൈ കമ്പനി ലിമിറ്റഡാണ്(ബെസ്‌കോം) ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. സ്റ്റേഷന്റെ ഉദ്ഘാടനം ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് നിർവഹിച്ചു. വൈദ്യുതവാഹനങ്ങളുടെ എണ്ണംവർധിപ്പിക്കാനുള്ള സർക്കാർശ്രമങ്ങളുടെ നാഴികക്കല്ലാണിതെന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ വൈദ്യുതിവാഹനങ്ങളുടെ പൊതു ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ കർണാടക മുൻപന്തിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡയും സംബന്ധിച്ചു.

നന്ദൻകാനൻ മൃഗശാലയിലെ വെള്ളക്കടുവക്കുട്ടി ചത്തു; കാരണം കണ്ടുപിടിക്കാനാവാതെ അധികൃതര്‍

ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാലയില്‍ ഏഴു മാസം പ്രായമുള്ള വെള്ളക്കടുവക്കുട്ടി ചത്തു. കഴിഞ്ഞ വർഷം നവംബർ 2ന് മെലാനിസ്റ്റിക് കടുവ കൃഷ്ണക്കും വെള്ളക്കടുവ രൂപക്കും ജനിച്ച കുട്ടിയാണ് ചത്തത്.കഴിഞ്ഞ മാർച്ചില്‍ മുടന്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഇത് വെറ്ററിനറി പരിചരണത്തിലായിരുന്നുവെന്ന് മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. സെന്റർ ഫോർ വൈല്‍ഡ്‌ലൈഫ് ഹെല്‍ത്തിലെ വിദഗ്ധരും കടുവക്കുട്ടിയെ പരിശോധിച്ചിരുന്നുവെങ്കിലും രക്തപരിശോധനയില്‍ അസാധാരണതകളൊന്നും കണ്ടെത്തിയില്ല.

എന്നാല്‍, സുഖം പ്രാപിച്ചിട്ടും കുട്ടിക്ക് ഒരു പരിധിവരെ മുടന്തല്‍ പ്രകടമായിരുന്നു.മെയ് 31ന് രാത്രി സാധാരണപോലെ ഭക്ഷണം കഴിച്ചു. അസ്വാഭാവികതയൊന്നും കാണിച്ചില്ല. എന്നാല്‍, അടുത്ത ദിവസം അസ്വസ്ഥതകള്‍ കാണിക്കുകയും വൈകുന്നേരത്തോടെ ജീവൻ വെടിയുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.ഇതിനൊപ്പമുള്ള സഹോദരങ്ങളായ രണ്ട് കുഞ്ഞുങ്ങളിലും ഇപ്പോള്‍ മുടന്തലിന്റെ സമാന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. രോഗ പരിശോധനയും ചികിത്സയും ആരംഭിച്ചെങ്കിലും ഇവയെ നിരീക്ഷിക്കുന്ന വന്യജീവി ആരോഗ്യ വിദഗ്ധർ ആശങ്കയിലാണ്. ചത്ത കടുവക്കുട്ടിയെ പരിശോധിച്ചപ്പോള്‍ അസാധാരണത്വങ്ങളൊന്നും കണ്ടെത്തിയില്ല എന്നതും അതിനെ രക്ഷിക്കാൻ കഴിയാത്തതുമാണ് കാരണം.

You may also like

error: Content is protected !!
Join Our WhatsApp Group