ആള്‍മാറാട്ടം നടത്തി ഇൻഫോസിസില്‍ ജോലിക്ക് കയറിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കയ്യോടെ പൊക്കി. തെലങ്കാന സ്വദേശിയായ രാപ സായ് പ്രശാന്താണ് പിടിയിലായത്.ഇൻഫോസിസിലേക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന സംപ്രദ സോഫ്‌ട്‌വെയർ ടെക്‌നോളജീസ് എന്ന കമ്ബനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ഡ്രാഗണ്‍ എന്ന തമിഴ് സിനിമയ്ക്ക് സമാനമായാണ് പ്രതി തട്ടിപ്പ് നടത്തിയത്. 20 വയസ്സുള്ള എഞ്ചിനീയർ കമ്ബനിയില്‍ ചേർന്ന് 15 ദിവസത്തിന് ശേഷമാണ് പിടിയിലായത്.
തുർന്ന് കമ്ബനി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കുകയും വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും അപേക്ഷകനെതിരെ അഡുഗോഡി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.തട്ടിപ്പിന് പിടിയിലായതിന് പിന്നാലെ പ്രശാന്ത് ഹൈദരാബാദിലേയ്ക്ക് മടങ്ങി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ 15 ദിവസം ജോലി ചെയ്തതിനുള്ള വേതനം ഇയാള്‍ ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ജോബ് പോർട്ടലിലൂടെയായിരുന്നു പ്രശാന്ത് ജോലിക്കായി അപേക്ഷ നല്‍കിയത്.
സംപ്രദ സോഫ്‌ട്‌വെയർ ടെക്‌നോളജീസില്‍ ബയോഡേറ്റയും സമർപ്പിച്ചിരുന്നു. പ്രശാന്ത് സമർപ്പിച്ച രേഖകള്‍ പരിശോധിച്ചതിനുശേഷം കമ്ബനി ഇൻഫോസിസിലേയ്ക്ക് കൈമാറുകയും ചെയ്തു. തുടർന്ന് വെർച്വല്‍ അഭിമുഖം നടത്തിയ കമ്ബനി ജനുവരി 20ന് ഓഫർ ലെറ്റർ നല്‍കി. എന്നാല്‍ കമ്ബനി നടത്തിയ വെർച്വല്‍ അഭിമുഖത്തില്‍ പ്രശാന്തിന് പകരം സുഹൃത്തായിരുന്നു പങ്കെടുത്തത്.
അതേസമയം ഇൻഫോസിസിലെ ജീവനക്കാർ താമസിയാതെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചു. അഭിമുഖത്തിനിടെ പ്രശാന്ത് ആത്മവിശ്വാസമുള്ളവനും നന്നായി സംസാരിക്കുന്നവനുമായി തോന്നിയെങ്കിലും, ഓഫീസിലെ അദ്ദേഹത്തിന്റെ ആശയവിനിമയം സംശയം ജനിപ്പിച്ചു. പ്രശാന്തിന്റെ ഫോട്ടോയോടുകൂടിയ അഭിമുഖ സ്‌ക്രീൻഷോട്ടുകള്‍ പരിശോധിച്ചപ്പോള്‍, അഭിമുഖത്തില്‍ പങ്കെടുക്കാൻ അദ്ദേഹം മറ്റൊരാളെ ഉപയോഗിച്ചതായി വ്യക്തമായി. തുടർന്ന് കമ്ബനി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.