Home ചെന്നൈ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം;ഓസ്‌ട്രേലിയൻ മാതൃക പരിഗണിക്കാൻ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം;ഓസ്‌ട്രേലിയൻ മാതൃക പരിഗണിക്കാൻ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

by admin

ചെന്നൈ :16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.ഓസ്ട്രേലിയ ഇത്തരത്തിലൊരു നിയമനിർമ്മാണം നടത്തിയിരുന്നു. അതിന്റെ മാതൃകയില്‍ നിയമനിർമ്മാണ സാധ്യത പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശം. ഇന്റർനെറ്റില്‍ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ടുള്ള പൊതു താല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി നിർദേശം. ജസ്റ്റിസുമാരായ ജി. ജയചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഓസ്‌ട്രേലിയക്ക് സമാനമായ നിയമനിർമ്മാണം കൊണ്ടുവരുന്നതിൻ്റെ സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കണം. അത്തരമൊരു നിയമം പാസാക്കുന്നത് വരെ, ബന്ധപ്പെട്ട അധികാരികള്‍ അവരുടെ ബോധവത്കരണ പ്രവർത്തനങ്ങള്‍ നടത്തണം. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായി എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ചിന്റെ നിർദേശമുണ്ട്. ഡിസംബർ 10 നാണ് 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു കൊണ്ട് ഓസ്ട്രേലിയ നിയമം പാസാക്കിയത്.കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയുന്നതിനായി നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാല്‍പര്യ ഹരജി സമർപ്പിച്ചിരുന്നത്. അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് പെട്ടെന്ന് എത്തുന്ന സാഹചര്യം ഉണ്ട്. അത് തടയുന്നതിനായി പാരൻ്റല്‍ വിൻഡോ സംവിധാനം ഇൻ്റർനെറ്റ് സേവനദാതാക്കള്‍ തയ്യാറാകണം. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ഓസ്‌ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും നിയമം പാസാക്കണം എന്നിവയായിരുന്നു ഹരജിക്കാരൻ്റെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group