ഐപിഎല്ലില്‍ അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ ആരാധകർക്കായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര താരം ബേസില്‍ ജോസഫ്.ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് ബേസില്‍ സഞ്ജുവിനെ ആരാധകർക്കായി അവതരിപ്പിച്ചിരിക്കുന്നത്.’ടൈമായി. എടാ മോനെ, പണി തുടങ്ങിക്കോ’ എന്ന ബേസിലിന്റെ ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ സഞ്ജുവിനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയില്‍ പടുകൂറ്റൻ കട്ടൗട്ട് ഒരുക്കുന്ന ബേസിലിന്റെ പ്രവർത്തനങ്ങളാണ് കാണിക്കുന്നത്. വീഡിയോയില്‍ സഞ്ജു സാംസണ് ചെന്നൈ സൂപ്പർ കിങ്സിന്റെ 11-ാം നമ്ബർ ജഴ്സിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന്റെ താരമായിരുന്നു സഞ്ജു സാംസണ്. അടുത്ത സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയല്‍സിന് കൈമാറിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. സഞ്ജുവിനെ അവതരിപ്പിച്ചുകൊണ്ട് നിരവധി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്സ് ഒരു വീഡിയോ ഇറക്കുന്നത്.