Home Uncategorized സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം കൂടുന്നു ; നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം കൂടുന്നു ; നടപടിയുമായി ആരോഗ്യവകുപ്പ്

by admin

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. കേന്ദ്ര സർക്കാരിന്റെ പാമ്പുകടി പ്രതിരോധ നിയന്ത്രണപരിപാടി (നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് സ്നേബൈറ്റ് എൻവനമിങ്ങ്) കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് ആരോഗ്യവകുപ്പ് നിർദേശംനൽകി.കർണാടകത്തിൽ 2023-24 മുതൽ പാമ്പുകടി പ്രതിരോധ നിയന്ത്രണ പരിപാടി തുടങ്ങിയിരുന്നു.

എന്നിട്ടും പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങൾ കുറയാത്തതിനാലാണ് ഊർജിത നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.2023 തൊട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾവരെ മതിയായ തോതിൽ പാന്പിൻവിഷ പ്രതിരോധമരുന്ന് ഉറപ്പാക്കിയിരുന്നു. കൂടാതെ പാമ്പുകടിയേറ്റ രോഗികളെ കൈകാര്യം ചെയ്യുന്നതിന് വിവിധതലങ്ങളിൽ ഫിസിഷ്യൻമാർക്കും മെഡിക്കൽ ഓഫീസർമാർക്കും പരിശീലനവും നൽകിയിരുന്നു. എന്നിട്ടും 2023-ൽ കർണാടകയിൽ 6,596 പാമ്പുകടിയേറ്റ കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 2024-ൽ ഇത് 13,235-ഉം 100-ഉം ആയി കൂടി.

കർണാടകയിൽ 6,596 പാമ്പുകടിയേറ്റ കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 2024-ൽ ഇത് 13,235-ഉം 100-ഉം ആയി കൂടി.പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടും പദ്ധതി വിജയകരമാകുന്നില്ല എന്നതിലാണ് ആരോഗ്യവകുപ്പിൻ്റെ ആശങ്ക. ഇതേത്തുടർന്ന് ജില്ലകളിലെ എച്ച് വൺ എൻ വൺ മരണ ഓഡിറ്റ് കമ്മിറ്റിയെ പാമ്പുകടി മൂലമുള്ള മരണങ്ങളുടെ ഓഡിറ്റിന്റെ ഉത്തരവാദിത്വവും ഏൽപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

ഓഡിറ്റിങ് അതത് ജില്ലകളിലെ ഡിസിമാർ ഏകോപിപ്പിക്കണം. ജില്ലയിലെ പാമ്പുകടിയേറ്റ കേസുകളുടെ അവലോകനയോഗം നാലു മാസത്തിൽ ഒരിക്കലെങ്കിലും നടത്തണം. ഇതിന്റെ സമഗ്രമായ റിപ്പോർട്ട് ആരോഗ്യ വകുപ്പിന് അയയ്ക്കണം.പാമ്പുകടിയേറ്റവരിൽ ചിലർ ഇപ്പോഴും പരമ്പരാഗത വിഷചികിത്സകരിൽനിന്ന് ചികിത്സ തേടുന്നത് വലിയ വെല്ലുവിളിയാണ്. ഇത് മരണത്തോത് കൂട്ടുന്നതായും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

മകളുടെ യുപിഎസ്‌സി പരീക്ഷ വിജയാഘോഷത്തിനിടെ ഹൃദയാഘാതം; പിതാവ് മരിച്ചു

മഹാരാഷ്ട്രയില്‍ മകളുടെ യുപിഎസ്‌സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) പരീക്ഷ വിജയാഘോഷത്തിനിടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.പുസാദ് പഞ്ചായത്ത് സമിതിയുടെ വിരമിച്ച എക്സ്റ്റൻഷൻ ഓഫീസറായ പ്രഹ്ലാദ് ഖണ്ഡാരെ ആണ് മരിച്ചത്.ഖണ്ഡാരെയുടെ മകള്‍ മോഹിനി യുപിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിരുന്നു. മോഹിനിയുടെ വിജയം ആഘോഷിക്കാൻ പ്രഹ്ലാദ് ഖണ്ഡാരെ ബന്ധുക്കളെയും അയല്‍വാസികളെയും ക്ഷണിച്ചിരുന്നു.

ആഘോഷചടങ്ങുകള്‍ നടക്കുന്നതിനിടെ പ്രഹ്ലാദ് ഖണ്ഡാരെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group