ബെംഗളൂരു : കർണാടകത്തിലെ ബീദർ ജില്ലയിലെ ചിറ്റഗുപ്പ താലൂക്കിലുള്ള ഭാസ്കരനഗർ ഗ്രാമത്തിൽ ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.9 രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 3.42-നാണ് അനുഭവപ്പെട്ടത്.
ഭൂചലനം ഗ്രാമവാസികൾക്ക് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.ഭാസ്കരനഗർ ഗ്രാമത്തിന് 2.4 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 40 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടതായി നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അറിയിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റുള്ള ബസ് ഡ്രൈവര്‍, മദ്യപിച്ച് ബൈക്ക് യാത്രക്കാരൻ; കര്‍ണൂല്‍ അപകടത്തിൻ്റെ കാരണം
ആന്ധ്രാ പ്രദേശിലെ കർണൂല്‍ ബസ് അപകടം ഇല്ലാതാക്കിയത് 20 ജീവനുകള്‍. ഇപ്പോഴിതാ ബസ് അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഡ്രൈവിങ് ലൈസൻസ് നേടിയ ബസ് ഡ്രൈവർ, മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച ബൈക്ക് യാത്രികൻ, നിയമങ്ങള്‍ ലംഘിച്ച് ട്രാവല്‍ കമ്ബനി തുടങ്ങി അപകടത്തിന് പിന്നിലുള്ള കാരണങ്ങള്‍ ധാരാളമാണ്. വരുത്തിവച്ച ദുരന്തം എന്ന് തന്നെ ഈ അപകടത്തെ വിശേഷിപ്പിക്കാം.
ബസ് അപകടത്തിന് പിന്നിലെ കാരണങ്ങള്‍ പുറത്തുവന്നപ്പോള്‍ തെളിയുന്നത് റോഡ് സുരക്ഷയിലെ വൻ പാളിച്ചകള്‍ കൂടിയാണ്. ബെംഗളൂരു -ഹൈദരാബാദ് ദേശീയപാതയില്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഡബിള്‍ ഡക്കർ ബസിന് തീപിടിച്ചത്. മിരിയാല ലക്ഷ്മയ്യ എന്നയാളാണ് ബസ് ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ബസിൻ്റെ പ്രധാന വാതിലുകള്‍ തുറക്കാതെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബസിനുള്ളില്‍ കുടുങ്ങിയ 20 പേർ വെന്തുമരിച്ചു.അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാള്‍ പത്താംക്ലാസിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത്.
ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണമെന്നാണ് നിയമം. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം ബൈക്കോടിച്ചിരുന്ന ശിവശങ്കർ അപകടത്തില്‍ മരിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന എരി സ്വാമിക്ക് പരുക്കേറ്റു.മദ്യപിച്ചാണ് ശിവശങ്കർ വാഹനമോടിച്ചത്. അപകടത്തില്‍ റോഡില്‍ തെറിച്ച വീണ ഇയാളെ എരി സ്വാമി മാറ്റിയിട്ടെങ്കിലും ബൈക്ക് റോഡില്‍നിന്ന് മാറ്റുന്നതിനു മുൻപ് ബസ് ബൈക്കിലിടിച്ച് വലിച്ചുകൊണ്ട് പോകുകയായിരുന്നു.
ഇതിനിടെ ബൈക്കിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് ബസിലേക്ക് തീപടരുകയും ചെയ്തു. ബൈക്ക് യാത്രക്കാരായിരുന്ന ശിവശങ്കറും സ്വാമിയും മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി ധാബയില്‍നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം മദ്യപിച്ചിരുന്നതായി എരി സ്വാമി മൊഴിയും നല്കി. പെട്രോള്‍ പമ്ബില്‍ ഇന്ധനം നിറയ്ക്കാൻ കയറിയതിനുശേഷം അമിതവേഗത്തില്‍ അശ്രദ്ധമായിട്ടാണ് ശിവശങ്കർ ബൈക്കോടിച്ചിരുന്നത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിക്കുകയും ചെയ്തു.q