Home Uncategorized ബെംഗളൂരു : ആറ് വയസ്സുകാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; വഴിത്തിരിവായത് അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങള്‍

ബെംഗളൂരു : ആറ് വയസ്സുകാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; വഴിത്തിരിവായത് അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങള്‍

by admin

ബെംഗളൂരു : ആറ് വയസ്സുകാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ.ഭർത്താവിന്‍റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റിലായി. കർണാടകയിലെ ബീദാർ സ്വദേശിനിയായ രാധയാണ് പിടിയിലായത്.ഓഗസ്റ്റ് 27-ന് മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തില്‍ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാല്‍ മകള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണതാണെന്ന് അച്ഛൻ സിധാന്ത് പൊലീസില്‍ അറിയിച്ചു.

രക്തത്തില്‍ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. സെപ്റ്റംബർ 12-ന് അയല്‍വാസി സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.സാൻവിയുടെ രണ്ടാനമ്മയായ രാധ കളിക്കാനെന്ന വ്യാജേന കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതും കസേരയില്‍ നിർത്തി ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ശേഷം രാധ തിടുക്കത്തില്‍ വീടിനകത്തേക്ക് ഓടിപ്പോവുന്നതും ദൃശ്യത്തിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group