Home കർണാടക ബെംഗളൂരുവില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബെംഗളൂരുവില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

by admin

ബെംഗളൂരു: ബെംഗളൂരുവില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിലാണ് സംഭവം.പശ്ചിമ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത് ജനുവരി 5നാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുവരി 6ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സ്ഥലത്തെ മറ്റൊരു അതിഥി തൊഴിലാളിയായ യൂസഫ് മീറാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്.കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമോ കാരണം വ്യക്തമാകുകയുള്ളു എന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group