Home Featured ബംഗളൂരു: ഇരുമ്ബുഗേറ്റ് ദേഹത്തുവീണ് ആറുവയസ്സുകാരൻ മരിച്ചു

ബംഗളൂരു: ഇരുമ്ബുഗേറ്റ് ദേഹത്തുവീണ് ആറുവയസ്സുകാരൻ മരിച്ചു

by admin

ബംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്ബുഗേറ്റ് ദേഹത്തുവീണ് ആറു വയസ്സുകാരൻ മരിച്ചു. ഉത്തര കന്നട അങ്കോളയിലാണ് അപകടം.കനസഗഡെ സ്വദേശി അജാൻ ഷെയ്ഖ് ആണ് മരിച്ചത്. ഉർദു മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്ത് വൈകീട്ട് കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ ലോക്ക് തകർന്ന് ഗേറ്റ് നിലംപതിക്കുകയായിരുന്നു. ഉടൻ കുട്ടിയെ അങ്കോളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

പുലിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌, കൈയ്യും കാലും പിടിച്ചു വലിച്ച്‌ യുവാക്കള്‍ : ക്രൂരതയ്‌ക്കെതിരെ വിമര്‍ശനം

ഗ്രാമത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിയ പുള്ളിപ്പുലിയുടെ പിടികൂടി നാട്ടുകാർ . ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ലാല്‍പൂർ ഗ്രാമത്തിലാണ് സംഭവം .പലപ്പോഴും ഇവിടെ പുലി ഇറങ്ങാറുണ്ട്. വനം വകുപ്പ് ഏറെ പണിപ്പെട്ടിട്ടും, വേട്ടക്കാർ വന്നിട്ടും പുലിയെ പിടിക്കാനായില്ല. ഇതിനിടെയാണ് നാട്ടുകാർ കെണിവച്ച്‌ പുലിയെ കുടുക്കിയത്.ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍ പിടിയിലായ പുലിയെ നാട്ടുകാർ കൈകാര്യം ചെയ്ത രീതി ഏറെ വിമർശനങ്ങള്‍ക്കിടയാക്കി .

യുവാക്കളില്‍ ചിലർ പുലിയുടെ കഴുത്തില്‍ അമർത്തിപ്പിടിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. മറ്റുചിലർ പുള്ളിപ്പുലി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കാലില്‍ പിടിച്ചു.പുള്ളിപ്പുലി വളരെ ഭയന്ന് അവശനായ നിലയിലായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി . പുലിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി . ഗ്രാമവാസികള്‍ പുള്ളിപ്പുലിയുമായി നടക്കുന്ന വീഡിയോ നിരവധി മൃഗസ്നേഹികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group