Home Featured ബംഗളൂരു: മലിനജലം കുടിച്ച്‌ നവജാത, ഗര്‍ഭസ്ഥ ശിശുക്കളടക്കം ആറ് പേർ മരിച്ചു

ബംഗളൂരു: മലിനജലം കുടിച്ച്‌ നവജാത, ഗര്‍ഭസ്ഥ ശിശുക്കളടക്കം ആറ് പേർ മരിച്ചു

by admin

ബംഗളൂരു: വിജയനഗര ജില്ലയില്‍ ഹറപ്പനഹള്ളി താലൂക്കിലെ ടി. തുമ്ബിഗെരെ ഗ്രാമത്തില്‍ പൊതു പൈപ്പ് വഴി വിതരണം ചെയ്ത മാലിന്യം കലർന്ന വെള്ളം ആറ് ജീവനെടുത്തു.ഗൗരമ്മ (60), മഹന്തേഷ് (45), ഹനുമന്തപ്പ (38), സുരേഷ് (30), എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടി, നിംഗമ്മയുടെ ഗർഭസ്ഥ ശിശു എന്നിവർക്കാണ് അന്ത്യം. 50 പേർ അവശനിലയില്‍ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്.

ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. രണ്ടാഴ്ചയിലധികമായി വിതരണം ചെയ്യുന്ന വെള്ളത്തില്‍ മാലിന്യം കലരുന്നുണ്ടെന്ന് അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

ഏറെ അവശതയിലായ ഗർഭിണി നിംഗമ്മയെ വിദഗ്ധ ചികിത്സക്കായാണ് ദാവണ്‍ഗരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മലിനജല ആഘാതത്തില്‍ അവരുടെ കുഞ്ഞിന്റെ ജീവൻ ഗർഭപാത്രത്തില്‍തന്നെ പൊലിഞ്ഞതായി കണ്ടെത്തി. കൂട്ട മരണം സംഭവിച്ചശേഷം ഉണർന്ന വിജയനഗര ജില്ല പഞ്ചായത്ത് അധികൃതരും ആരോഗ്യ കുടുംബ ക്ഷേമ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍.ജംഷഡ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. ഒക്ടോബര്‍ 18നാണ് സംഭവം. മുംബൈ ട്രാഫിക് പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്ബരിലേക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, മുംബൈ ട്രാഫിക് പോലീസിന് അതേ നമ്ബറില്‍ നിന്ന് ക്ഷമാപണം നടത്തിയുള്ള മറ്റൊരു സന്ദേശവും ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group