Home Featured കര്‍ണാട‌കയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ആറുപേര്‍ മരിച്ചു

കര്‍ണാട‌കയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ആറുപേര്‍ മരിച്ചു

by admin

ബംഗുളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ആറ് പേര്‍ മരിച്ചു. മരിച്ചവരെല്ലാം വിജയപുര സ്വദേശികളാണ്.കുഷ്ടഗി താലൂക്കിലെ കല്‍ക്കേരി ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറി‌യിലാണ് കാര്‍ ഇടിച്ചത്. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രികര്‍.

ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ ക്രെയ്ൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മഴ വില്ലനായി; ഐ.പി.എൽ ഫൈനൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

മഴ വില്ലനായില്ലെങ്കിൽ 20 ഓവർ മത്സരം തന്നെയാകും തിങ്കളാഴ്ച നടക്കുക. എന്നാൽ സമയത്ത് മത്സരം തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ഓവറുകൾ വെട്ടിക്കുറക്കാൻ ഐപിഎൽ അധികൃതർ നിർബന്ധിതരാകും. 7.30 ന് തുടങ്ങേണ്ട മത്സരം 9.40 ന് പോലും ആരംഭിക്കാനായില്ലെങ്കിലാവും ഓവറുകൾ കുറഞ്ഞ് തുടങ്ങുക. അഞ്ച് ഓവർ മത്സരം നടക്കാനുള്ള കട്ട് ഓഫ് ടൈം 12.05 ആയിരിക്കുമെന്നാണ് സൂചനകൾ. എന്നാൽ മത്സരം വീ‌ണ്ടും താമസിക്കുകയാണെങ്കിൽ സൂപ്പർ ഓവറിലാകും (ഒരു ഓവർ മത്സരം) ഐപിഎൽ വിജയികളെ തീരുമാനിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group