തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്.പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ പുറകിൽ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
180 മീറ്റര്‍ അപ്പുറത്തേയ്ക്ക് പോകാൻ ഓല ബൈക്ക് ബുക്ക് ചെയ്ത് യുവതി; കാരണം തെരുവുനായപ്പേടി
വെറും 180 മീറ്റര്‍ അപ്പുറം പോകുന്നതിന് ഓല ബൈക്ക് റൈഡ് ബുക്ക് ചെയ്ത് യുവതി. തെരുവ് നായ്ക്കളെ ഭയന്നാണ് യുവതി ഓല എന്ന ആപ്പിന്റെ ബൈക്ക് സര്‍വീസ് ബുക്ക് ചെയ്തത്.വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു യുവതി. വീടിന് സമീപം എത്തിയപ്പോഴാണ് പരിസര പ്രദേശത്ത് തെരുവ് നായ്ക്കള്‍ നില്‍ക്കുന്നത് യുവതി ശ്രദ്ധിച്ചത്. തുടർന്ന് ഓല ആപ്പ് വഴി ബൈക്ക് റൈഡ് ബുക്ക് ചെയ്യുകയായിരുന്നു.
19 രൂപ മാത്രമുള്ള റൈഡ് കണ്ട് അത്ഭുപ്പെട്ട ബൈക്ക് ഡ്രൈവര്‍ യുവതിയോട് കാരണം ചോദിച്ചു. അപ്പോഴാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്നാണ് ബൈക്ക് റൈഡ് ബുക്ക് ചെയ്തതെന്ന് യുവതി പറഞ്ഞത്. തുടർന്ന് ബൈക്ക് ഡ്രൈവർ യുവതിയെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കുകയായിരുന്നു.’രോഹിത് വ്ലോഗ്സ്റ്റർ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് വൈറലായി. വീഡിയോ ഇതുവരെ 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോയുടെ അവസാനം പണം നല്കി യുവതി വീട്ടിലേക്ക് പോകുന്നത് കാണാം.