പ്രയാഗ്‌രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ കർണാടകയില്‍ നിന്നുള്ള ആറ് പേർ മരിച്ചു.ബാലചന്ദ്ര ഗൗഡർ, സുനില്‍ ഷെഡഷാലെ, ബസവരാജ് കുർണി, ബസവരാജ് ദൊഡ്ഡമണി, ഈരണ്ണ ഷെബിനക്കട്ടി, വിരുപാക്ഷി ഗുമാട്ടി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുസ്താഖും സദാശിവയും സിഹോറ ടൗണിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ജബല്‍പൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ജബല്‍പൂർ ജില്ലയിലെ ഖിതൗള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഹ്രേവ ഗ്രാമത്തിന് സമീപമാണ് അപകടം.
ഗോകക്ക് സ്വദേശികളായ ഇവർ മഹാ കുംഭമേളയില്‍ സ്നാനം നടത്താൻ പ്രയാഗ്‌രാജിലേക്ക് പോയിരുന്നു. കാറില്‍ മടങ്ങിയ എട്ട് പേരില്‍ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗത്തില്‍ സഞ്ചരിച്ച കാർ റോഡ് ഡിവൈഡറിലും പിന്നീട് ഒരു മരത്തിലും ഇടിച്ച് എതിർദിശയില്‍ നിന്ന് വരുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിമുട്ടുകയായിരുന്നുവെന്ന് ജബല്‍പൂർ ജില്ല കലക്ടർ ദീപക് സക്‌സേന അറിയിച്ചു.
നിങ്ങളുടെ മലവും മൂത്രവും കോരിയതല്ലേ, നന്ദികേട് പാടില്ല,പിന്നില്‍ ആരെന്ന് അറിയാം’; വീണ്ടും എലിസബത്ത്
ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. ബാലയും ഭാര്യ കോകിലയും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് താഴെ എലിസബത്തിനെ അതിരൂക്ഷമായി വിമർശിച്ച കസ്തൂരി എന്ന പ്രൊഫൈല്‍ പങ്കിട്ട് കൊണ്ടാണ് എലിസബത്ത് രംഗത്തെത്തിയത്.പ്രൊഫൈല്‍ നാല് മാസം മുൻപാണ് ഉണ്ടാക്കിയതെന്നും പ്രൊഫൈലിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നുമാണ് എലിസബത്ത് പറയുന്നത്. ബാലയെ ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ടാണ് എലിസബത്ത് പ്രണയത്തിലായത് എന്നാണ് പ്രൊഫൈല്‍ പറയുന്നത്. ഇതിനെതിരെ താരം തുറന്നടിച്ചു.
എലിസബത്തിന്റെ വാക്കുകളിലേക്ക്- ‘അസുഖം ഉണ്ടെന്നത് പോലും മറച്ചുവെച്ചാണ് എന്നെ വിവാഹം ചെയ്തത്. ഞാൻ എംബിബിഎസ് കഴിഞ്ഞ് എൻട്രൻസ് പഠിക്കുമ്ബോഴാണ് ഫേസ്ബുക്കിലൂടെ ബാലയെ പരിചയപ്പെടുന്നത്. ഞാൻ എന്റെ ബോയ് ഫ്രണ്ടിന്റെ കൂടെ പുതിയ വീഡിയോ ഇടുന്നു എന്നാണ് ഇവർ പറയുന്നത്. എനിക്ക് അറിയാത്ത കാര്യമാണ്. ഞാൻ വീട്ടില്‍ കൊണ്ടുപോയി ബാലയെ ഉപദ്രവിച്ചെങ്കില്‍ നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ? ബാലക്ക് വേണ്ടി എത്ര കാലം ഉറങ്ങാതിരുന്നു, ഇതൊക്കെ പറയാൻ നിങ്ങള്‍ക്ക് എങ്ങനെയാണ് നാവ് പൊന്തുന്നത്. നന്ദികേട് നല്ലതാണ്.
നിങ്ങളെല്ലാവരും എന്റെ മരണത്തിന് വേണ്ടി കാത്തിരിക്കുകയായിരിക്കുമെന്ന് അറിയാം. ഞാൻ എംഡി എൻട്രൻസ് എഴുതാൻ കഷ്ടപ്പെട്ട് പഠിച്ചിട്ട് പരീക്ഷയുടെ ഒരു മാസം മുൻപ് ഹോള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ എന്നെ സമ്മതിച്ചില്ല. ഉറക്കമൊഴിച്ച് പഠിച്ചതാണ്. പക്ഷെ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടായപ്പോള്‍ നല്ല അടികിട്ടി, അഞ്ചാറ് സെക്കന്റിലേക്ക് എനിക്ക് ഗ്രേ കളറാണ് കണ്ണ് തുറക്കുമ്ബോള്‍. ഞാൻ 6 മാസം പുള്ളിയുമായി അകന്ന് കഴിഞ്ഞു, ആ സമയത്ത് ഞാൻ ഡിവോഴ്സായെന്ന് ചിലർ വീഡിയോ ചെയ്തു.
ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്. ഭർത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര് വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കൊവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022 ലാണ് സംഭവിച്ചത്. വീട്ടുകാർ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമ്മുക്ക് എല്ലാം മനസിലാകുന്നുണ്ട്, പക്ഷെ മിനിമം ജോലിക്ക് പോകൂ എന്നാണ്. അവസാനം എന്നെ ജോലിക്ക് കയറ്റി.
ഞാൻ ചെന്നൈ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ ഇവർ ചോദിച്ചത് തമിഴ്നാട്ടില്‍ വന്നിട്ട് ഒരു മലയാളിയായ നീ ആത്മഹത്യക്ക് ശ്രമിച്ചാല്‍ പോലീസ് കേസെടുക്കുമെന്ന് കരുതുന്നുണ്ടോയെന്നാണ്. ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. നാട്ടില്‍വെച്ച് നടന്ന വിവാഹ പരിപാടി എന്റെ അച്ഛനാണ് നടത്തിയത്. ചെന്നൈയില്‍ വെച്ചും പരിപാടി നടത്തുമെന്ന് അവർ അറിയിച്ചിരുന്നു. അതിനുള്ള ഡേറ്റ് ബുക്ക് ചെയ്തു. ടിക്കറ്റും ബുക്ക് ചെയ്തു, പക്ഷെ കാൻസല്‍ ചെയ്തു. ഇതിനിടയില്‍ എനിക്ക് ഒരു പിറന്നാള്‍ സമ്മാനമായി മാലയും വളയുമൊക്കെ തന്നു, അത് വീഡിയോക്കായിരുന്നു. പിന്നീട് എടുത്തുവെച്ചു. ഒരു ഓഡിയും തന്നു, എന്നാല്‍ നാല് തവണയെ ഞാൻ ഇരുന്നിട്ടൂള്ളൂ ആ വാഹനത്തില്‍, പിന്നെ ആ വാഹനം എവിടെയാണെന്ന് എനിക്ക് അറിയില്ല.