ബംഗളൂരു: ചിത്രദുർഗയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് സൈഫുർ റഹ്മാൻ, മുഹമ്മദ് സുമൻ ഹുസൈൻ, മജ്ഹറുല്‍, സൊനവർ ഹുസൈൻ, മുഹമ്മദ് സാകിബ് സിക്ദാർ, അസീസുല്‍ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
ഹൊലകരെ റോഡില്‍ തിങ്കളാഴ്ച നൈറ്റ് പട്രോളിങ്ങിനിടെ സംശയ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്തപ്പോഴാണ് അനധികൃത താമസക്കാരാണെന്ന് മനസ്സിലായത്. വ്യാജ ആധാർ കാർഡ്, പാസ്പോർട്ട് എന്നിവ പിടിച്ചെടുത്തു.
വിവാഹ തലേന്ന് നവവരന് ഹൃദയാഘാതം; ഡാന്‍സ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു
വിവാഹ തലേന്ന് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ നവവരന്‍ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ആഘോഷങ്ങളുടെ ഭാഗമായി ഡാന്‍സ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഭട്ട് ചടങ്ങിന് ശേഷം ഡാന്‍സ് ചെയ്ത് തളര്‍ന്ന നവവരന്‍ കസേരിയില്‍ ഇരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുന്നത്. ശിവം എന്ന 22-കാരനാണ് മരിച്ചത്. യുപി ഹത്രസിലെ ഭോജ്പൂര്‍ ?ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. മോഹിനി എന്ന യുവതിയുമായി 18-നാണ് വിവാഹം തീരുമാനച്ചിരുന്നത്.ഞായറാഴ്ച വിവാഹത്തലേന്നുള്ള ചടങ്ങുകള്‍ക്കിടെയാണ് ഇയാള്‍ കുഴഞ്ഞു വീഴുന്നത്.
ബന്ധുക്കള്‍ക്കൊപ്പം ഡാന്‍സ് കളിച്ച ശേഷം കസേരയില്‍ പോയിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധക്കള്‍ ഉടനെ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ ബന്ധുക്കള്‍ക്ക് യുവാവിന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാനായില്ല. തുടര്‍ന്ന് ശിവത്തെ അവര്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിശോധനകള്‍ക്ക് ശേഷം ഇവിടെയും ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം സ്ഥിരീകരിക്കുകയായിരുന്നു.