തുമകുരുവില്‍ മംഗളൂരു സ്വദേശികളായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറു പേർ കസ്റ്റഡിയില്‍.സ്വാമി എന്നറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുമകൂരു കോര പൊലീസ് അറിയിച്ചു.വെള്ളിയാഴ്ചയാണ് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബെല്‍ത്തങ്ങാടി ടി.ബി. ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുല്‍ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്. തുമകുരു കുച്ചാംഗി തടാകക്കരയില്‍ കത്തിയ കാർ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ പേരിലുള്ള കാർ. തുമകുരു റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കവെയാണ് ആറു പേർ കസ്റ്റഡിയിലാകുന്നത്.
പൊലീസ് പറയുന്നത്: തുംകൂറു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങളടങ്ങിയ കെ എ 43 രെജിസ്ട്രേഷനിലുള്ള കാര്‍. പ്രദേശവാസികള്‍ വിവരം നല്കിയതിനനുസരിച്ച് പൊലീസെത്തി കാര്‍ കരയിലേക്ക് കയറ്റുകയായിരുന്നു. റഫീഖ് എന്നയാളുടെ പേരിലാണ് കാറിന്റെ രെജിസ്ട്രേഷന്. തുംകൂറു ജില്ല പൊലീസ് സൂപ്രണ്ട് കെ വി അശോക്, എ എസ് പി മാരിയപ്പ, ഡി വൈ എസ് പി ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കൊലപാതക സൂചന ലഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ലേണേഴ്സ് ലൈസൻസ് ദിവസം 30 എണ്ണം മാത്രം; നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് ഗതാഗത വകുപ്പ് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നല്‍കുന്നത് വെട്ടിചുരുക്കി.ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് നടപടി.ആർടിഎ ഓഫീസില്‍ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. മെയ് ഒന്നുമുതലാണ് നടപടി പ്രാബല്യത്തില്‍ വരിക. അതേസമയം, ലൈസൻസിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് അപേക്ഷകർ പറയുന്നത്.അതിനിടെ മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും.
ആര്‍സി ബുക്ക്, ലൈസൻസ് പ്രിന്റിംഗ് കമ്ബനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാൻ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.കോടിക്കണക്കിന് രൂപയുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ ആര്‍സി ബുക്ക്, ലൈസൻസ് അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് ഒമ്ബത് കോടി നല്കാൻ ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയതോടെയാണ് പ്രശ്നപരിഹാരമായത്. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ പറഞ്ഞിട്ടുണ്ട്. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.