കാരമടൈ വനമേഖലയിലെ സൊറണ്ടി സെറ്റില്‍മെന്റിന് സമീപം നാടൻ തോക്ക് ഉപയോഗിച്ച് 23 വയസ്സുള്ള ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പില്ലൂർ ഡാം പൊലിസ് അറസ്റ്റ് ചെയ്തു.കുണ്ടൂരിലെ കെ. പ്രവീണ്‍ എന്ന മുരുകേശൻ (37), വെള്ളിയാങ്കാടിനടുത്ത് അൻസൂരിലെ പാപ്പയ്യൻ (50) എന്നിവരാണ് അറസ്റ്റിലായത്. റിസർവ് വനത്തിനുള്ളില്‍ ദിവസക്കൂലിക്കാരനായിരുന്ന ബന്ധുവായ ആർ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ട് പ്രതികളും മരിച്ച സഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് മദ്യപിച്ചതിന് ശേഷം മൂവരും കൂടി നാടൻ തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ കാട്ടിലേക്ക് പോയതായിരുന്നു.
ഇവിടെ വെച്ച് വേട്ടയ്ക്കിടെ അബദ്ധത്തില്‍ സഞ്ജിത്തിനെ വെടിവെച്ചതാണെന്നും സഞ്ജിത്തും പപ്പയ്യനും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് പപ്പയ്യൻ തോക്ക് ഉപയോഗിച്ച് സഞ്ജിത്തിന് നേരെ വെടിയുതിർത്തതാണെന്നും റിപ്പോർട്ട് ഉണ്ട്. പ്രതികള്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നതിനാല്‍ എന്താണെന്ന് സംഭവിച്ചതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല.ഞായറാഴ്ച രാവിലെ 8:30 ഓടെ, പ്രവീണ്‍ സഞ്ജിത്തിന്റെ കുടുംബത്തെ വിളിച്ച് ഭവാനി നദിക്ക് സമീപം സഞ്ജിത്തിന് വെടിയേറ്റതായി അറിയിച്ചു. കുടുംബം സ്ഥലത്തെത്തിയപ്പോള്‍ സഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കാണാതായ നിലയിലായിരുന്നു.
അഞ്ച് വെടിയുണ്ടകള്‍ വയറിലും നെഞ്ചിലും തുളച്ചുകയറിയാണ് സഞ്ജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്.പിന്നാലെ പില്ലൂർ ഡാം പൊലിസിന് വിവരം ലഭിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പൊലിസ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. വീട്ടില്‍ നിന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് പ്രവീണ്‍ അമിതമായി മദ്യപിച്ചിരുന്നു, പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തെത്തുടർന്ന്, ആദിവാസികളുടെ കൈവശമുണ്ടായിരുന്ന അനധികൃത തോക്കുകള്‍ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സൊറാണ്ടി ആദിവാസി അധിവാസ കേന്ദ്രത്തില്‍ പരിശോധന നടത്തി.
ഞായറാഴ്ച സെറ്റില്‍മെന്റില്‍ പരിശോധന നടത്തിയെങ്കിലും അനധികൃത ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളില്‍ പൊലിസിന്റെ സഹായത്തോടെ കോമ്ബിംഗ് ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.