Home Featured ബി.ബി.എം.പി ഓഫിസുകളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ചു

ബി.ബി.എം.പി ഓഫിസുകളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ചു

by admin

ബംഗളൂരു: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഓഫിസുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് അറിയിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം നേരത്തേതന്നെ ബി.ബി.എം.പി പരിധിയില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഇപ്പോഴും ഇവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബി.ബി.എം.പി ഓഫിസുകളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group