ബെംഗളൂരു ∙ സിൽക്ക്ബോർഡ്–ഹെബ്ബാൾ 18 കിലോമീറ്റർ തുരങ്ക റോഡ് നിർമാണം 2025 ജനുവരിയിൽ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. 16,500 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആറുവരിപ്പാതയ്ക്കായി വിശദപദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. സാധാരണ റോഡുകളും മേൽപാലങ്ങളും നിർമിക്കാനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക ഇരട്ടിയായി വർധിച്ചതിനാലാണു തുരങ്ക റോഡ് ഒരുക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. മേക്രി സർക്കിൾ, റേസ് കോഴ്സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ നിന്നു പാതയിലേക്കു പ്രവേശിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയറില്‍ തുണി കെട്ടിവച്ച് ഭര്‍ത്താവിന്റെ മുന്നില്‍ ഗര്‍ഭിണിയാണെന്ന് അഭിനയം; ദീപ കുട്ടിയെ തട്ടിക്കൊണ്ടുപോയത് സര്‍ക്കാര്‍ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച്; ഒടുവില്‍
തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കണ്ണകി നഗർ സ്വദേശിനി നിഷാന്തിയുടെ 44 ദിവസം പ്രായമായ കുട്ടിയെ ആണ് കണ്ടെത്തിയത്.സംഭവത്തില്‍ കുട്ടിയെ തട്ടിയെടുത്ത തിരുവേർക്കാട് സ്വദേശി ദീപയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ആണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറില്‍ ദീപ എത്തിയത്. ഭക്ഷണം കഴിക്കാൻ റസ്റ്ററന്റില്‍ കയറിയപ്പോള്‍ നിഷാന്തി കുഞ്ഞിനെ ദീപയെ ഏല്പിച്ച് കൈ കഴുകാൻ പോയി.
തിരികെ എത്തിയപ്പോഴേക്കും കുട്ടിയുമായി ദീപ സ്ഥലംവിട്ടിരുന്നു. പിന്നീട്, കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി.ആശുപത്രി ജീവനക്കാർ കുഞ്ഞിന്റെ വിവരങ്ങള്‍ തിരക്കിയതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വയറില്‍ തുണി കെട്ടിവച്ച്, ഗർഭിണിയാണെന്ന് അഭിനയിച്ച് ഭർത്താവിനെ കബളിപ്പിച്ച് വന്നിരുന്ന ദീപ, നവജാതശിശുക്കളുടെ വിവരങ്ങള്‍ തേടി പല വീടുകളിലും കയറിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.